Drogheda: St. Patrick’s day പരേഡിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രദിനിധീകരിച്ച് ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) സജീവമായി പങ്കെടുത്തു. ഭാരതത്തിന്റെ സംസ്കാരവും മഹത്വവും ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ആഘോഷത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആളുകൾ പങ്കെടുത്തു. പരേഡിൽ പങ്കെടുത്തവർക്ക് ആവേശം പകർന്നുകൊണ്ട് മുൻ വർഷത്തേക്കാൾ അധികം കാണികളും തടിച്ചുകൂടിയിരുന്നു.
വിവിധങ്ങളായ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും ചെണ്ടമേളത്തിന്റെ അകമ്പടിയിൽ വർണ്ണാഭമായ കുടകൾ ഉയർത്തിപ്പിടിച്ചുകൊണ്ടു താളാത്മകമായി നടന്നു നീങ്ങിയപ്പോൾ ആവേശം വർദ്ധിപ്പിക്കുന്ന തരത്തിൽ പുലി കളി അവതരിപ്പിക്കുന്നവർ അവരുടെഊർജ്ജസ്വലവും ആകർഷകവുമായ നൃത്തത്തിലൂടെ കാണികളെ സന്തോഷഭരിതരാക്കി താളങ്ങളും നിറങ്ങളും ഊർജ്ജവും ഒരുമിച്ച് ചേർന്ന ഈ പ്രകടനം ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ യഥാർത്ഥ പ്രതിനിധാനമായിരുന്നു.പരേഡിൽ സജീവമായി പങ്കെടുത്ത എല്ലാവർക്കും IFA യുടെ നന്ദി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.