പട്ടിത്തറ: കോക്കാട് സ്വദേശിയായ അനന്തൻ്റെ വീട്ടിൽ നിന്ന് മോഷണം പോയ സ്കൂട്ടർ ഏഴ് ദിവസത്തിനു ശേഷം നശിപ്പിച്ച നിലയിൽ തിരിച്ചെത്തിച്ചു. ഹീറോ പ്ലെഷർ സ്കൂട്ടർ ആണ് പതിനാറാം തീയതി ഞായറാഴ്ച വീട്ടിൽ നിന്ന് മോഷണം പോയത്. മോഷണത്തിന് ശേഷം വാഹനത്തിന്റെ പ്രധാന ഭാഗങ്ങൾ കേടുവരുത്തിയാണ് തിരികെ വീട്ടിൽ കൊണ്ടു വെച്ചത്.
വാഹനത്തിന്റെ നമ്പർ പ്ലേറ്റ് പറിച്ചെടുത്ത നിലയിലാണ് കണ്ടെത്തിയത്. വാഹനത്തിൻ്റെ മുൻഭാഗം പൊളിച്ച് ബാറ്ററിയിൽ കണക്ഷൻ നൽകിയാണ് സ്കൂട്ടർ സ്റ്റാർട്ട് ചെയ്തതെന്ന് സംശയിക്കുന്നു. ഇതേ ദിവസം വേങ്ങശ്ശേരി പൂരം മഹോത്സവത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഹെൽമെറ്റും മോഷണം പോയിരുന്നു.സ്കൂട്ടർ മോഷണത്തിൽ തൃത്താല പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു. ഈ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.ദുരൂഹ മോഷണം: സ്കൂട്ടർ മോഷ്ടിച്ച് നശിപ്പിച്ച നിലയിൽ തിരിച്ചെത്തിച്ചു.
0
തിങ്കളാഴ്ച, മാർച്ച് 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.