തൊടുപുഴ∙ ബിജെപി പിന്തുണയോടെ തൊടുപുഴ നഗരസഭയിൽ ഭരണംപിടിച്ച് യുഡിഎഫ്. എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ 4 ബിജെപി അംഗങ്ങൾ പിന്തുണയ്ക്കുകയായിരുന്നു.
35 അംഗ നഗരസഭാ കൗണ്‍സിലിൽ എട്ട് അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഇതിൽ നാലു പേർ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. ബിജെപിയുടേതടക്കം 18 വോട്ടുകൾ കിട്ടിയതോടെ അവിശ്വാസപ്രമേയം പാസാകുകയായിരുന്നു. പ്രമേയത്തെ എതിർത്ത് 12 പേർ വോട്ടു ചെയ്തു.ചെയർപഴ്സൻ സബീന ബിജുവിന്റെ പ്രവർത്തനങ്ങൾ അങ്ങേയറ്റം നിരാശാജനകമാണെന്നും വികസന പ്രവർത്തനങ്ങളിൽ നഗരസഭ ഏറെ പിന്നാക്കം പോകുന്ന അവസ്ഥയിലാണെന്നും ആരോപിച്ചാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയത്. 2024 -25 വർഷത്തെ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലെന്നും നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകൾ നന്നാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ആരാധനാലയങ്ങളിൽ പ്രധാന ആഘോഷങ്ങൾ നടക്കുമ്പോൾ നഗരം ഇരുട്ടിൽ ആക്കിയെന്നും യുഡിഎഫ് ആരോപിച്ചു. ബിജെപി സംസ്ഥാന നേതൃത്വത്തിൽ നിർദേശം മറികടന്നാണ് ബിജെപി കൗൺസിലർമാർ അവിശ്വാസത്തെ പിന്തുണച്ചത്.UDF BJP കൂട്ട്കെട്ട് തൊടുപുഴ നഗരസഭ ഭരണം LDF ന് നഷ്ടമായി...
0
ബുധനാഴ്ച, മാർച്ച് 19, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.