ആലഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ ചുറ്റുവിളക്ക് മഹോത്സവത്തിന്റെ സമാപന ദിവസത്തിൽ, മഹാ പഞ്ചവാദ്യം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, കേരളത്തിന്റെ വാദ്യകലാ ചരിത്രത്തിൽ ഒരു മഹാപ്രയത്നം നടത്തിക്കഴിഞ്ഞ സന്തോഷ് ആലങ്കോടിന് ആദരവ് അർപ്പിച്ചു. കഴിഞ്ഞ 400 വർഷങ്ങളായി കേരളത്തിൽ ജീവിച്ചു കടന്നുപോയതും ഇപ്പോഴും സജീവമായിരിപ്പുള്ളതുമായ പതിമൂവായിരത്തിലധികം വാദ്യകലാകാരന്മാരുടെ ജീവിതവിവരങ്ങൾ ശേഖരിച്ച് മഹാഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിച്ച ശ്രീ സന്തോഷ് ആലങ്കോടിനെ ആദരിച്ച്, ആലഞ്ചേരി ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രഥമ കർമ്മശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ചു.
പ്രശസ്ത സാഹിത്യകാരൻ ശ്രീ. സുരേഷ് തെക്കീട്ടിൽ പുരസ്കാരം കൈമാറിയ ചടങ്ങ്, 2025 മാർച്ച് 25-ന് രാവിലെ 9 മണിക്ക് ക്ഷേത്ര സന്നിധിയിൽ നടന്നു. ഇത്, കലാവാസനക്കായി ജീവിതം മുഴുവൻ സമർപ്പിച്ചിട്ടും അംഗീകരണം ലഭിക്കാതെ ആർക്കും അറിയപ്പെടാതെ പോയ അനവധി കലാകാരന്മാരുടെ ജീവിതത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ നടത്തിയ വലിയ ദൗത്യത്തിനുള്ള അംഗീകാരമായിരുന്നുകണ്ടനകം സോപാനം പഞ്ചവാദ്യ സ്കൂൾ ഡയറക്ടറായ ശ്രീ. സന്തോഷ് ആലങ്കോട്, ഈ മഹാപ്രയത്നത്തിനായി വർഷങ്ങളായി പ്രയത്‌നിച്ചുവരുന്നു. കാലിക ചുവടുകൾക്കൊടുവിൽ വാദ്യകലയുടെ അതിരുകൾ മറികടന്ന്, അതിന്റെ ചരിത്രം വരുംതലമുറകൾക്ക് കൈമാറാനാകുന്ന മഹാനിർമാണമാണ് അദ്ദേഹം പൂർത്തിയാക്കിയിരിക്കുന്നത്.ആലഞ്ചേരി ഭഗവതി ക്ഷേത്ര കമ്മിറ്റിയും, പൂലാമന്തോൾ പഞ്ചവാദ്യ ആസ്വാദക സംഘം അടക്കമുള്ള കലാ-ഭക്തി സംഘടനകളും സംയുക്തമായി നൽകിയ ഈ ആദരം, കേരളത്തിന്റെ സമ്പന്നമായ വാദ്യകലാ പരമ്പരയ്ക്ക് നൽകിയ അംഗീകാരവുമാണ്."ജന്മനാടിന്റെ ചേർത്തുനിർത്തലായി ഇതിനെ കാണുന്നു" എന്ന സന്തോഷ് ആലങ്കോടിന്റെ വാക്കുകൾ ഈ മഹാപ്രയത്നത്തിന്റെ ഊഷ്മളത വ്യക്തമാക്കുന്നു.പ്രഥമ പുരസ്കാരം ശ്രീ. സന്തോഷ് ആലങ്കോടിന് നൽകാൻ തീരുമാനിച്ച ആലഞ്ചേരി ക്ഷേത്രക്കമ്മറ്റി ഭാരവാഹികൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുവെന്ന് സുരേഷ് തെക്കീട്ടിൽ പറഞ്ഞു. ക്ഷേത്രകമ്മറ്റിക്കൊപ്പം പൂർണ പിന്തുണയുമായി നിന്ന പുലാമന്തോൾ പഞ്ചവാദ്യ ആസ്വാദക സമിതിയെയും അദ്ദേഹം അഭിനന്ദിച്ചു. പുരസ്കാര സമർപ്പണത്തിന് അവസരം നൽകിയതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സ്നേഹവും നന്ദിയുമുണ്ടെന്നും ജന്മനാടിൻ്റെ ചേർത്തുനിർത്തലായി ഇതിനെ കാണുന്നുവെന്നും സുരേഷ് തെക്കീട്ടിൽ കൂട്ടിച്ചേർത്തു.ശ്രീ സന്തോഷ് ആലങ്കോടിന് ആലഞ്ചേരി ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ പ്രഥമ കർമ്മശ്രേഷ്ഠ പുരസ്കാരം.
0
ബുധനാഴ്ച, മാർച്ച് 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.