മല്ലപ്പള്ളി: അറുപത് വർഷത്തന്റെ നിറവിലെത്തുന്ന തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളജ് ഒരു വർഷം നീണ്ടു നില്ക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്.
1965ലാണ് ഭാഗ്യസ്മരണാർഹനായ ഏബ്രഹാം മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ നാമധേയത്തിൽ അദ്ദേഹത്തിന്റെ ദർശനം ഉൾക്കൊണ്ട ഏതാനും ചില ആളുകൾ ചേർന്ന് മെത്രാപ്പോലീത്തയുടെ സഹോദരീ പുത്രനായ റവ:റ്റി സി ജോർജിന്റെ നേതൃത്വത്തിൽ അവികസിത ഗ്രാമമായിരുന്ന തുരുത്തിക്കാട്ടിൽ ബി എ എം കോളേജ് ആരംഭിക്കുന്നത്.
ഒരുവർഷം നീണ്ടു നില്ക്കുന്ന വജ്ര ജൂബിലി പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം 2025 മാർച്ച് 18 ന് രാവിലെ 9:30 ന് കോളേജ് ആഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ബഹു ഗോവ ഗവർണർ അഡ്വ പി ശ്രീധരൻ പിള്ള നിർവഹിക്കും .
ജൂബിലി ആഘോഷ വിളംബര ജാഥ 2025മാർച്ച് 14 വെള്ളിയാഴ്ച രാവിലെ 9:30 ന് കോളേജ് അംഗണത്തിൽ മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കൂടത്താനിൽ ഫ്ളാഗ് ഓഫ് ചെയ്യും.കല്ലൂപ്പാറ, മല്ലപ്പള്ളി,പുറമറ്റം പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ കൂടി വിളംബര ജാഥ കടന്നുപോകും.
ജൂബിലി പരിപാടികളുടെ ക്രമീകരണങ്ങൾക്കായി കോളേജ് സിഇഒ ഏബ്രഹാം ജോർജ് മുഖ്യ രക്ഷാധികാരിയും പൂർവാധ്യപകനും ഗവേണിംഗ് കൗൺസിൽ അംഗവുമായ മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ രക്ഷാധികാരിയും കോളേജ് മാനേജർ ഡോ മാത്യു പി ജോസഫ് ചെയർമാനും ഡോ ബിന്ദു എ സി,ഡോ റോബി എ ജെ എന്നിവർ കൺവീനർ മാരായും ബിജു നൈനാൻ മരുതുക്കുന്നേൽ, റെജി പോൾ,ബിജിൽ വർക്കി ,ബിജു തോമസ്,സ്വാതി സൈമൺ എന്നിവർ ജോയിന്റ് കൺവീനർമാരുമായുള്ള 81 അംഗ സംഘാടക സമിതി പ്രവർത്തിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.