പാലാ :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം ഒരു മാസമായിട്ടും-
പ്രശ്നം പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് 17 ന് സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചതിന് പിന്നാലെ പാലാനഗര സഭയ്ക്ക് മുൻപിലും ആശാപ്രവർത്തകർ,ധർണ്ണ സംഘടിപ്പിച്ചു.പാലാ നഗര സഭ വാർഡുകളിലെ ആശാപ്രവർത്തകർ ഇന്ന് വൈകുന്നേരം സംഘടിപ്പിച്ച ധർണ്ണയിൽ വിവിധ സംഘടനാ നേതാക്കൾ ഐക്യദാർഢ്യം അർപ്പിച്ചു രംഗത്ത് എത്തി.
മുൻ നഗര സഭ ചെയർമാൻ ഷാജു വി തുരുത്തൻ, നഗര സഭ പ്രതിപക്ഷ നേതാവ് സതീഷ് ചൊള്ളാനി,കൗൺസിലർമാരായ പ്രിൻസ് തയ്യിൽ, ലിസ്സി കുട്ടി തയ്യിൽ,ആനി ബിജോയ്,ലിജി ബിജു, മായ രാഹുൽ, BMS മേഖലാ പ്രഡിഡന്റ് ജോസ്, ജനറൽ സെക്രട്ടറി, ശങ്കരൻ കുട്ടി,മേഖല വൈസ് പ്രസിഡന്റ് ശുഭ സുന്ദർ രാജ്, ടോണി തൈപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.