ശോചനീയാവസ്ഥ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമില്ല തലനാരിഴയ്ക്കാണ് അമ്മയും കുഞ്ഞുംരക്ഷപെട്ടത്

കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണു. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ കട്ടിലിലേക്കാണു കോൺക്രീറ്റ് പാളി വീണത്.

ഇവിടെയുണ്ടായിരുന്ന അമ്മയും കുഞ്ഞും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഉച്ചതിരിഞ്ഞു 3 മണിയോടെ ആയിരുന്നു അപകടം. വലിയ ശബ്ദത്തോടെയാണു കോൺക്രീറ്റ് പാളി തകർന്നുവീണത്.

ജനിച്ച് 12 മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞുമായി മുത്തശ്ശി പുറത്തേക്ക് ഓടിരക്ഷപ്പെട്ടു, ഒപ്പം അമ്മയും. നവജാതശിശുക്കളും അമ്മമാരും കൂട്ടിരിപ്പുകാരുമായി 7 പേരാണ് അപകടസമയത്ത് വാർഡിലുണ്ടായിരുന്നത്.

അപകടം നടന്നയുടനെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ എത്തി വാർഡിലെ ആളുകളെ മാറ്റി.പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് ഉൾപ്പെടുന്ന കെട്ടിടം വളരെ ശോചനീയ അവസ്ഥയിലാണ്.
മേൽക്കൂരയിൽ പലയിടത്തും വിള്ളലുണ്ട്. ജനറൽ ആശുപത്രിയിലെ പല കെട്ടിടങ്ങളും അപകടാവസ്ഥയിലാണെന്നു രോഗികൾ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !