വർണ്ണാഭമായ St. Patrick’s Day പരേഡിൽ നിറസാന്നിദ്ധ്യമായി മുള്ളിംഗർ ഇന്ത്യൻ അസോസിയേഷൻ.

അയർലണ്ട്: അയർലണ്ടിലെ ചരിത്രപ്രസിദ്ധമായ സെൻറ് പാട്രിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് മുള്ളിംഗറിൽ നടന്ന പരേഡിൽ വൈവിധ്യവും വർണ്ണാഭവുമായ പ്രകടനങ്ങൾ കാഴ്ചവയ്ക്കുവാൻ ഇന്ത്യൻ സമൂഹത്തിന് സാധിച്ചു.

കുട്ടികളും മുതിർന്നവരും പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് അണിനിരന്നത് നയന മനോഹരമായിരുന്നു.
ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തമാർന്ന കലാപരിപാടികൾ കൊണ്ടും കാണികളുടെ പ്രശംസ നേടിയെടുക്കാൻ മുള്ളിംഗർ ഇന്ത്യൻ അസോസിയേഷന്റെ പരേഡിനായി.
ഇന്ത്യൻ സംസ്കാരം വിളിച്ചോതുന്ന പരമ്പരാഗത വേഷവിധാനങ്ങളോടു കൂടി കുട്ടികളും മുതിർന്നവരും പങ്കെടുത്ത പരേഡിൽ ചെണ്ടമേളം, പുലികളി എന്നിവക്ക് പുറമേ ഭാരതീയ കലാ സംസ്കാരം വിളിച്ചോതുന്ന തിരുവാതിര, ഇൻഡോ-വെസ്റ്റേൺ ഡാൻസ്, പുലികളി എന്നിവ കാണികൾക്ക് പുതിയ അനുഭവമായി.
ഈ വർഷത്തെ മുള്ളിംഗർ പരേഡ് തീം ഉൾകൊണ്ട് അയർലണ്ടിന്റെയും ഇന്ത്യയുടെയും വിവിധ സ്പോർട്സ് ഐറ്റംസ് പ്രദർശിപ്പിക്കുവാൻ ഇന്ത്യൻ സമൂഹത്തിനായി. അതിൽ ക്രിക്കറ്റ്, വടംവലി, ഹോക്കി എന്നിവ ഏറെ ശ്രദ്ധയാകർഷിച്ചു.
കാലാവസ്ഥ വെല്ലുവിളികൾ മറികടന്ന് ആവേശപൂർവ്വം പരേഡിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും മുള്ളിംഗർ ഇന്ത്യൻ അസോസിയേഷൻ കമ്മിറ്റി നന്ദി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !