ലണ്ടൻ – ഇന്ത്യൻ ചരിത്ര ആർക്കൈവുകളിലേക്കുള്ള പ്രവേശനം ആവശ്യപ്പെട്ട് ഗവേഷണം നടത്തിയത് അധികകാലം വിദേശത്ത് താമസിച്ചതായി കണക്കാക്കി, പ്രമുഖ അക്കാദമിക് വിദഗ്ദ്ധയായ മണികർണിക ദത്തയെ യുകെയിൽ നിന്ന് നാടുകടത്തുമെന്ന് ആഭ്യന്തര കാര്യാലയം (Home Office) അറിയിച്ചു.
ഓക്‌സ്‌ഫോർഡ് സർവകലാശാലയോട് തന്റെ ഗഗവേഷണത്തിന്റെ ഭാഗമായി, 37 കാരിയായ ദത്ത ഇന്ത്യയിലെ വിവിധ ആർക്കൈവുകൾ പഠിക്കുകയും അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു . എന്നാല്‍, യു.കെ.യിലെ ദീർഘകാല റെസിഡൻസി അടിസ്ഥാനത്തിൽ അനിശ്ചിതകാല താമസാവകാശത്തിന് (ILR) അപേക്ഷിക്കുന്നവർക്ക് 10 വർഷത്തിനുള്ളിൽ പരമാവധി 548 ദിവസങ്ങൾ മാത്രമേ വിദേശത്ത് ചെലവഴിക്കാനാകൂ എന്ന നിബന്ധനയാണ് ദത്തക്ക് തിരിച്ചടിയായത്. 548 ദിവസങ്ങൾക് പകരം 691 ദിവസമായി എന്ന കാരണത്താലാണ് മണികര്ണിക ദത്ത നടപടി നേരിടാൻ പോകുന്നത്.കുടുംബബന്ധങ്ങൾ അവഗണിച്ച ആഭ്യന്തര മന്ത്രാലയംഅഭ്യന്തര മന്ത്രാലയം ദത്തയുടെ അപേക്ഷ നിരസിച്ചതിനൊപ്പം, ഭർത്താവായ ഗ്ലാസ്ഗോ സർവകലാശാലയിലെ മുതിർന്ന ലക്ചറർ ഡോ. സൗവിക് നഹയോടൊപ്പം ദത്ത 10 വർഷമായി സൗത്ത് ലണ്ടനിൽ താമസിക്കുന്ന കാര്യം ഗവണ്മെന്റ് പരിഗണിച്ചില്ല . അവർക്കു യുകെയിൽ കുടുംബജീവിതമില്ലെന്ന പേരിലാണ് അപേക്ഷ തള്ളിയത്. അതേസമയം, ഭർത്താവിന്റെ അപേക്ഷ അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്.
"പോകണമെന്ന് പറഞ്ഞ് ഇമെയിൽ കിട്ടിയപ്പോൾ ഞെട്ടി"ഇക്കാര്യത്തിൽ ദത്ത പറഞ്ഞു: “ഞാൻ 12 വർഷമായി യുകെയിൽ താമസിക്കുന്നു. ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ പഠിച്ച ശേഷമുള്ള എന്റെ ജീവിതത്തിന്റെ വലിയൊരു പങ്കും ഇവിടെ തന്നെ ചിലവഴിച്ചു . എന്നാലും എനിക്ക് ഇത്തരത്തിൽ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.”
നിയമപരമായ പോരാട്ടം
ദത്തയ്ക്ക് അനുകൂലമായി നിരവധി അക്കാദമിക് വിദഗ്ധർ രംഗത്തു വന്നിട്ടുണ്ട് . താത്തയുടെ അഭിഭാഷകൻ നാഗ കാന്ദ്യ അഭിപ്രായപ്പെട്ടു: “ഈ ഗവേഷണ യാത്രകൾ ഒരു ഓപ്ഷൻ അല്ല, മറിച്ച് അവരുടെ അക്കാദമിക് ബാധ്യതകളുടെ നിർഭാഗ്യകരമായ ഒരു ഭാഗം കൂടിയാണ് . അവർ യാത്രകൾ നടത്തിയില്ലെങ്കിൽ, അവർക്കു അവരുടെ തീസിസ് പൂർത്തിയാക്കാനോ, വിസ നിലനിർത്താനോ കഴിയുമായിരുന്നില്ല.”
2024 ഒക്ടോബറിൽ ദത്ത ILR അപേക്ഷ സമർപ്പിചിരുന്നു , എന്നാൽ ആഭ്യന്തര മന്ത്രാലയം അതു നിരസിക്കുകയും, അവലോകനത്തിനുള്ള അപേക്ഷയും തള്ളുകയും ചെയ്തു. നിരസിക്കപ്പെട്ടതിനു പിന്നാലെ, അവരോട് യു.കെയിൽ നിന്ന് സ്വമേധയാ പോകാൻ നിർദ്ദേശിച്ചിരിക്കുകയാണ്. അതിന് അനുസരിക്കാത്തപക്ഷം 10 വർഷത്തെ വീണ്ടും പ്രവേശന വിലക്കിനും നിയമ നടപടികൾക്കും വിധേയരാകേണ്ടിവരുമെന്ന് അറിയിച്ചിരിക്കുകയാണ്.
"ഇത് വലിയ മനസികാഘാതം സൃഷ്ടിച്ചു"“ഇതൊരു വലിയ മാനസിക സമ്മർദ്ദമാണ്,” ഭർത്താവ് നഹ പറഞ്ഞു. “ഞങ്ങൾ ഈ വിഷയത്തിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്, ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. എന്നാൽ നമ്മുക്ക് ഇതൊന്നും നേരിടേണ്ടിവരും എന്ന് ഒരിക്കലും കരുതിയിരുന്നില്ല.”
യുകെയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കും
കാന്ദ്യയുടെ അഭിപ്രായത്തിൽ, “യുകെ ആഗോളതലത്തിൽ മികച്ച പ്രതിഭകളെ ആകർഷിക്കാനാഗ്രഹിക്കുന്നുവെങ്കിൽ, അതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, വർഷങ്ങളായി അക്കാദമിക് മേഖലയിലേക്ക് സംഭാവന നൽകിയ വിദഗ്ദ്ധരെ നഷ്ടപ്പെടുന്നത് ഇത്തരത്തിൽ തുടരും.”
ആഭ്യന്തര കാര്യാലയത്തിന്റെ പ്രതികരണം
“വ്യക്തിഗത കേസുകളിൽ പരസ്യമായി അഭിപ്രായപ്പെടാറില്ല” എന്ന് ഹോം ഓഫീസ് വക്താവ് പ്രതികരിച്ചു. എന്നാൽ, മൂന്ന് മാസത്തിനകം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, അതിനുശേഷം അന്തിമ തീരുമാനമായി ആഭ്യന്തര മന്ത്രാലയം തന്നെ ആദ്യത്തെ നിലപാട് ആവർത്തിക്കാനിടയുണ്ടെന്നാണ് സൂചന.
അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ ദത്തയുടെ നിയമ പോരാട്ടം വിജയിക്കുമോ എന്നത് വ്യക്തമല്ല. എന്നാൽ, ഒരു സുപ്രധാന അക്കാദമിക് പ്രൊഫഷണലിന്റെ ഭാവി അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ് . ഇത് യുകെയുടെ അഭ്യന്തര നയങ്ങൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുമെന്ന് വ്യക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.