വേൾഡ് മലയാളി ഫെഡറേഷൻ കോയമ്പത്തൂർ കൗൺസിലിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷവും നേതാക്കളെ ആദരിക്കലും നടന്നു.

കോയമ്പത്തൂർ: വേൾഡ് മലയാളി ഫെഡറേഷൻ കോയമ്പത്തൂർ കൗൺസിൽ മാർച്ച് 16 ഞായറാഴ്ച വൈകുന്നേരം വനിതാദിന ആഘോഷവും വിമൻ  ഐക്കോണിക്ക് ഓഫ് കോയമ്പത്തൂർ അവാർഡ് ജേതാക്കളെ ആദരിക്കലും  കോയമ്പത്തൂർ കേരള ക്ലബ്ബിൽ വച്ച് നടത്തി.

കോയമ്പത്തൂർ കൗൺസിൽ പ്രസിഡൻറ് ശ്രീ. സി. എസ് അജിത് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ഈ ആഘോഷങ്ങൾക്ക് WMF ഏഷ്യൻ റീജിയൻ വൈസ് പ്രസിഡണ്ട് ശ്രീമതി. വിജയലക്ഷ്മി രമണി സ്വാഗതപ്രസംഗം നടത്തി.
മുഖ്യാതിഥിയായി എ. വി. പി ആയുർവേദ ഹോസ്പിറ്റൽ ആൻഡ് ട്രെയിനിങ് അക്കാദമി ഡയറക്ടർ ശ്രീമതി. സംഗീതവാരിയർ പൗരാണിക കാലം മുതൽ സമൂഹത്തിൽ സ്വാധീനം ചെലുത്തിയ സ്ത്രീ പ്രതിഭകളെ പറ്റി സംസാരിച്ചു. 

2025 ലെ  കോയമ്പത്തൂർ കൗൺസിലിന്റെ ഐക്കോണിക്ക്  അവാര്‍ഡ് ജേതാക്കളായ കൗമാരം പ്രശാന്തി അക്കാദമി ഫൗണ്ടർ ശ്രീമതി. ദീപാ മനോജ്,  CAMIA ഫൗണ്ടേഷൻ (NGO)  360 ഡിഗ്രി ബിസിനസ് മാനേജ്മെൻറ് കാരമടൈ ജനറൽ സെക്രട്ടറി ഡോക്ടർ. പമീല, സി. എസ്. അക്കാദമി ഇൻറർനാഷണൽ സ്കൂൾ കോയമ്പത്തൂർ സയൻസ് ഹെഡ് ശ്രീമതി.സജന സുനിൽദത്ത്,

യോഗാ ഇൻസ്ട്രക്ടർ, ഫ്ലവർമെഡിസിൻ ആൻഡ് നാച്ചുറോപ്പതി ഫുഡ് കൺസൾട്ടന്റ്  ശ്രീമതി. ഗായത്രി സുകുമാർ എന്നിവർ അവാർഡുകൾ സ്വീകരിച്ച് പ്രസംഗം നടത്തി. എൽ. ജി എക്യുപ്മെന്റ്  ഡെപ്യൂട്ടിമാനേജർ. (എച്ച്. ആര്‍) ശ്രീമതി ഗീതാസുകുമാരൻ, കോർപ്പറേറ്റ് മേഖലയിൽ വനിതകൾക്ക് ജീവിതവും ജോലിയും എങ്ങനെ തുലനാവസ്ഥ കൊണ്ടുപോകാൻ കഴിയും എന്നതിനെ പറ്റി സംസാരിച്ചു.
WMF ഏഷ്യൻ  റീജിയൻ പ്രസിഡൻറ് ഡോക്ടര്‍. എ. രാജേന്ദ്രപ്രസാദ്' കോയമ്പത്തൂർ കൗൺസിൽ സെക്രട്ടറി. ശ്രീ. സി. സി. സണ്ണി എന്നിവർ ആശംസാപ്രസംഗം നടത്തി. തുടർന്ന് കലാപരിപാടികളും സമ്മാനവിതരണവും ഉണ്ടായിരുന്നു. ശ്രീ. ജി. രാജീവ്  കൃതജ്ഞത രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന അത്താഴവിരുന്നോടെ 2025 ലെ വനിതാദിന ആഘോഷങ്ങൾക്ക് വിരാമം കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !