കോയമ്പത്തൂർ: വേൾഡ് മലയാളി ഫെഡറേഷൻ കോയമ്പത്തൂർ കൗൺസിൽ മാർച്ച് 16 ഞായറാഴ്ച വൈകുന്നേരം വനിതാദിന ആഘോഷവും വിമൻ ഐക്കോണിക്ക് ഓഫ് കോയമ്പത്തൂർ അവാർഡ് ജേതാക്കളെ ആദരിക്കലും കോയമ്പത്തൂർ കേരള ക്ലബ്ബിൽ വച്ച് നടത്തി.
കോയമ്പത്തൂർ കൗൺസിൽ പ്രസിഡൻറ് ശ്രീ. സി. എസ് അജിത് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ഈ ആഘോഷങ്ങൾക്ക് WMF ഏഷ്യൻ റീജിയൻ വൈസ് പ്രസിഡണ്ട് ശ്രീമതി. വിജയലക്ഷ്മി രമണി സ്വാഗതപ്രസംഗം നടത്തി.മുഖ്യാതിഥിയായി എ. വി. പി ആയുർവേദ ഹോസ്പിറ്റൽ ആൻഡ് ട്രെയിനിങ് അക്കാദമി ഡയറക്ടർ ശ്രീമതി. സംഗീതവാരിയർ പൗരാണിക കാലം മുതൽ സമൂഹത്തിൽ സ്വാധീനം ചെലുത്തിയ സ്ത്രീ പ്രതിഭകളെ പറ്റി സംസാരിച്ചു.2025 ലെ കോയമ്പത്തൂർ കൗൺസിലിന്റെ ഐക്കോണിക്ക് അവാര്‍ഡ് ജേതാക്കളായ കൗമാരം പ്രശാന്തി അക്കാദമി ഫൗണ്ടർ ശ്രീമതി. ദീപാ മനോജ്, CAMIA ഫൗണ്ടേഷൻ (NGO) 360 ഡിഗ്രി ബിസിനസ് മാനേജ്മെൻറ് കാരമടൈ ജനറൽ സെക്രട്ടറി ഡോക്ടർ. പമീല, സി. എസ്. അക്കാദമി ഇൻറർനാഷണൽ സ്കൂൾ കോയമ്പത്തൂർ സയൻസ് ഹെഡ് ശ്രീമതി.സജന സുനിൽദത്ത്,
യോഗാ ഇൻസ്ട്രക്ടർ, ഫ്ലവർമെഡിസിൻ ആൻഡ് നാച്ചുറോപ്പതി ഫുഡ് കൺസൾട്ടന്റ് ശ്രീമതി. ഗായത്രി സുകുമാർ എന്നിവർ അവാർഡുകൾ സ്വീകരിച്ച് പ്രസംഗം നടത്തി. എൽ. ജി എക്യുപ്മെന്റ് ഡെപ്യൂട്ടിമാനേജർ. (എച്ച്. ആര്‍) ശ്രീമതി ഗീതാസുകുമാരൻ, കോർപ്പറേറ്റ് മേഖലയിൽ വനിതകൾക്ക് ജീവിതവും ജോലിയും എങ്ങനെ തുലനാവസ്ഥ കൊണ്ടുപോകാൻ കഴിയും എന്നതിനെ പറ്റി സംസാരിച്ചു.WMF ഏഷ്യൻ റീജിയൻ പ്രസിഡൻറ് ഡോക്ടര്‍. എ. രാജേന്ദ്രപ്രസാദ്' കോയമ്പത്തൂർ കൗൺസിൽ സെക്രട്ടറി. ശ്രീ. സി. സി. സണ്ണി എന്നിവർ ആശംസാപ്രസംഗം നടത്തി. തുടർന്ന് കലാപരിപാടികളും സമ്മാനവിതരണവും ഉണ്ടായിരുന്നു. ശ്രീ. ജി. രാജീവ് കൃതജ്ഞത രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന അത്താഴവിരുന്നോടെ 2025 ലെ വനിതാദിന ആഘോഷങ്ങൾക്ക് വിരാമം കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.