കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടനയിൽ രൂക്ഷ വിമർശനവുമായി ബിജെപി.
പിണറായി വിജയനും മുഹമ്മദ് റിയാസിനും സ്തുതി പാടുന്നവരെയാണ് കമ്മിറ്റികളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി സിപിഎം മാറിയെന്നും സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും ഒട്ടേറെ പേർ ബിജെപിയിലേക്കു വരുന്നുണ്ടെന്നും മുതിർന്ന നേതാവ് ശോഭ സുരേന്ദ്രനും പ്രതികരിച്ചു. ബിജെപി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയതായിരുന്നു നേതാക്കൾ.സിപിഎമ്മിന്റെ 17 അംഗം സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ഒരു വനിത മാത്രമാണുള്ളതെന്ന് സുരേന്ദ്രൻ പറഞ്ഞു. ജനസംഖ്യയുെട 10 ശതമാനം വരുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽനിന്നു സെക്രട്ടേറിയറ്റിൽ ആരുമില്ല. എന്നാൽ ബിജെപി ഭാരവാഹികളിൽ മൂന്നിലൊന്ന് സ്ത്രീകളാണ്. കഴിഞ്ഞ 10 വർഷമായി ഇത്തരത്തിലാണ് കാര്യങ്ങളെന്നും സുരേന്ദ്രൻ പറഞ്ഞു.സോഷ്യലിസവും തുല്യതയുമൊക്കെ പ്രസംഗിക്കുന്ന പാർട്ടിയിൽ അര ഡസൻ സ്ത്രീകളെങ്കിലും സെക്രട്ടേറിയറ്റിൽ ഉണ്ടാവുമെന്നാണ് താൻ കരുതിയതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ‘‘സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പ്രസംഗത്തിൽ മാത്രമേ സ്ത്രീക്കു തുല്യതയുള്ളൂ. ബിജെപിയിലാകട്ടെ, അര ഡസനിലധികം സ്ത്രീകൾ സംസ്ഥാന ഭാരവാഹിത്വത്തിലുണ്ട്.ഇപ്പോൾ ഡൽഹി ഭരിക്കുന്നത് ഒരു സ്ത്രീയാണ്. ഉമാ ഭാരതിയും സുഷമ സ്വരാജുമൊക്കെ മുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇന്നു കേന്ദ്രത്തിലെ പ്രധാന വകുപ്പുകളൊന്ന് കൈകാര്യം ചെയ്യുന്നത് നിർമല സീതാരാമനാണ്.
സ്ത്രീകൾക്ക് എതിരായ പ്രതിധ്വനി സിപിഎം സമ്മേളനത്തിൽ ഉണ്ടായ സാഹചര്യത്തിൽ വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇതു പ്രതിഫലിക്കും.’’ – ശോഭ സുരേന്ദ്രൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.