പാലാ :കേരള സർക്കാരിന്റെ "operation clean slate" മിഷന്റെ ഭാഗമായി പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിൽ-
പാലാ എക്സൈസ് റെയിഞ്ച് ടീം നടത്തിയ വ്യതിസ്ത റെയ് ഡുകളിലായി മുത്തോലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം കഞ്ചാവ് വില്പന നടത്തിയതുമായി ബന്ധപ്പെട്ട വെസ്റ്റ് ബംഗാൾ കൽക്കൊത്താ സ്വദേശികളായ ദിലീപ് 21 വയസ്സ്, ദിവ്യേന്തു 38 വയസ്സ് എന്നിവർ അറസ്റ്റിലായി.
ചെറിയ പാക്കറ്റുകളിലായി വില്പനയ്ക്ക് സൂക്ഷിച്ചു വച്ചിരുന്ന കഞ്ചാവ് ഇവരിൽ നിന്നും പിടികൂടി.റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ B ദിനേശ്, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവൻന്റീവ് ഓഫീസർ രാജേഷ് ജോസഫ്, മനു ചെറിയാൻ,സിവിൽ എക്സൈസ് ഓഫീസർമാരായ അച്ചു ജോസഫ്, ജയദേവൻ, രഞ്ജു രവി, വനിത സിവിൽ എക്സൈസ് ഓഫീസർ സുജാത സി ബി എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.