പാലാ: മാരകമയക്കുമരുന്നുമായി യുവാവ് പാലാ എക്സൈസ് റേഞ്ച് ടീമിന്റെ പിടിയിൽ,പാലായിലും പരിസര പ്രദേശങ്ങളിലും വിൽപ്പനയ്ക്കായി എത്തിച്ച മയക്കുമരുന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
പാലാ ഉള്ളനാട് സ്വദേശി ജിതിൻ ജോസ് (32) എന്ന ജിത്തുവിനെയാണ് ഇന്നലെ ഉള്ളനാട് ഭാഗത്ത് വെച്ച് എക്സൈസ് പാലാ റേഞ്ച് ഇൻസ്പെക്ടർ ബി ദിനേശിന്റെയും സ്ക്വാഡ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെയും നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഹൈദരാബാദ് ആസ്ഥാനമായുള്ള വിവിധ കമ്പനികളിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് കൊറിയർ വഴി പാലായിൽ എത്തിച്ചിരുന്നത്. ഏറെ നാളത്തെ നിരീക്ഷണത്തെ തുടർന്ന് ഇന്നലെ വൈകിട്ട് 300 ഓളം മയക്കുമരുന്ന് ആപ്യുളുകളു മായി ജിതിനെ ഉള്ളനാട്ടിൽ വെച്ച് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.പാലയിലും പരിസര പ്രദേശങ്ങളിലും യുവാക്കൾക്കും സ്പോർട്സ് താരങ്ങൾക്കും വിൽപ്പന നടത്താനാണ് എത്തിച്ചതെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. സമീപ കാലത്ത് കോട്ടയം ജില്ലയിൽ തന്നെ പിടികൂടിയ ഏറ്റവും വലിയ മയക്കുമരുന്ന് കേസാണ് ഇന്നലെ പാലാ എക്സൈസ് പിടികൂടിയത്.നിലവിൽ അഞ്ചോളം കേസുകൾ പാലാ എക്സൈസ് ഇയാളുടെ പേരിൽ മുൻപ് എടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഓപ്പറേഷനിൽ പാലാ റേഞ്ച് ഇൻസ്പെക്ടർ ദിനേശ് ബി, ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർകെ വി, പ്രിവന്റീവ് ഓഫീസർ മനു ചെറിയാൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അച്ചു ജോസഫ്, അക്ഷയ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജാത, ഡ്രൈവർ സുരേഷ് ബാബു, എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.