മലപ്പുറം ജില്ലാ വാണിജ്യ വ്യവസായ മസ്ദൂർ സംഘം [BMട ] വാർഷിക സമ്മേളനം 2025 മാർച്ച് 16-ന് വട്ടംകുളം വിദ്യാനികേതൻ സ്കൂളിൽ വെച്ച് വിജയകരമായി സമാപിച്ചു. BMട ജില്ലാ ജോയിൻ്റ് സെക്രട്ടറി CS നിഷാദിൻ്റെ ഉദ്ഘാടന പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തിൽ B പ്രദീപ് അധ്യക്ഷത വഹിച്ചു
സമ്മേളനത്തിൽ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും ജില്ലാ ജനറൽ സെക്രട്ടറി NV രാജേഷ് അവതരിപ്പിച്ചു. സമ്മേളനത്തിൽ അവതരിപ്പിച്ച രണ്ട് പ്രമേയങ്ങൾ വിശദമായ ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു.
തുടർന്ന്, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. PG കൃഷ്ണ കുമാർ വട്ടംകുളത്തെ പ്രസിഡന്റായും KP മണികണ്ഠൻ ആതവനാടിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു . ചടങ്ങിൽ TK രാജൻ സ്വാഗതവും PP വാസു നന്ദിയും പറഞ്ഞു. ഈ സമ്മേളനം മലപ്പുറം ജില്ലയിലെ വാണിജ്യ വ്യവസായ മസ്ദൂർ സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുന്നതായിരുന്നു എന്ന് സംഘടന പ്രതിനിധികൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.