കവന്‍ട്രി: തുടര്‍ച്ചയായി എത്തുന്ന ഗാര്‍ഹിക പീഡന കേസുകളില്‍ ഏറ്റവും ഒടുവിലായി ചെസ്റ്റര്‍ഫീല്‍ഡിലെ സെബി വര്‍ഗീസ് എന്ന മലയാളി യുവാവ് ജയിലിലേക്ക്.
ഭാര്യ നല്കിയ പരാതിയില്‍ കോടതി ഒരു വര്‍ഷത്തെ ശിക്ഷ ഇയാള്‍ക്ക് വിധിച്ച ഉത്തരവില്‍ ശിക്ഷ അനുഭവിച്ച ശേഷം നാട് കടത്തണം എന്ന ഉത്തരവ് നല്കിയതും യുകെ മലയാളികളെ ഞെട്ടിപ്പിക്കുകയാണ്. കാരണം നിലവില്‍ സമാന സാഹചര്യത്തില്‍ കോടതി നടപടികള്‍ നേരിടുന്ന മലയാളികളുടെ എണ്ണം കണക്കില്ലാത്തതാണ്.അടുത്ത കാലത്തു ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ഒരു വര്‍ഷത്തെ ശിക്ഷ നേരിടുന്നവര്‍ ശിക്ഷ കാലാവധിക്ക് ശേഷം നാടുകടത്തപ്പെടണം എന്ന നിയമം പാസാക്കിയതിനെ തുടര്‍ന്നാണ് സെബിയുടെ കാര്യത്തില്‍ പ്രധാനമായി മാറുന്നത്. സാധാരണ ഇങ്ങനെ നാടുകടത്തപ്പെടുന്നവര്‍ക്ക് പിന്നെ പത്തുവര്‍ഷത്തേക്ക് ബ്രിട്ടനില്‍ പ്രവേശനം അനുവദിക്കില്ല.ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മലയാളികള്‍ക്കിടയില്‍ കൂട്ടക്കൊലകളും കൂട്ട ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ നിസാര വീട്ടുവഴക്കുകള്‍ പോലും പോലീസും നിയമ രംഗവും അതീവ ഗൗരവത്തോടെ വിലയിരുത്തും എന്ന കാര്യം കൂടിയാണ് ഇപ്പോള്‍ സെബി വര്ഗീസിലൂടെ തെളിയുന്നത്.സാധാരണ വീട്ടുവഴക്കുകളില്‍ നിയമ പരിരക്ഷ സ്ത്രീകള്‍ക്ക് അനുകൂലമാകും എന്ന സാഹചര്യത്തില്‍ മലയാളി പുരുഷന്മാര് കരുതല്‍ എടുത്തില്ലെകില്‍ നേരെ ജയിലില്‍ കയറുക എന്ന വിധിയാകും യുകെ സമ്മാനിക്കുക എന്നതും സെബിയിലൂടെ കണ്ടറിയേണ്ടി വരും. കഴിഞ്ഞ സെപ്റ്റംബറില്‍ ഉണ്ടായ കേസില്‍ വെറും ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചു എന്നതും സെബിയുടെ കാര്യത്തില്‍ പ്രധാനമായി മാറുകയാണ്.കോവിഡിനെ തുടര്‍ന്ന് ഇത്തരം കേസുകളില്‍ നിലനിന്നിരുന്ന സാവകാശം ഇനിയുള്ള കേസുകളില്‍ ഉണ്ടായിരിക്കില്ല എന്നതും ഈ കേസ് യുകെ മലയാളികളെ പഠിപ്പിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.