കോട്ടയം :ലഹരിക്കെതിരെ പോരാടാൻ കേരള വനിതാ കോൺഗ്രസ്സ് (ബി) കോട്ടയം ജില്ലാകമ്മിറ്റി.
ഇന്ന് ചേർന്ന കേരള വനിതാ കോൺഗ്രസ്സ് (ബി) ജില്ലാകമ്മിറ്റിയോഗത്തിൽ സമൂഹത്തിലെ ലഹരി ഉപയോഗത്തിനെതിരെ, പ്രത്യേകിച്ചും സ്കൂൾ, കോളേജ് വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ഇടയിൽ മയക്കുമരുന്നും രാസ ലഹരിപോലുള്ള അതിമാരക ലഹരികളും വ്യാപകമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അമ്മമാർ എന്ന നിലയിൽ ഓരോ വനിതകളും ഇതിനെതിരെ രംഗത്ത് ഇറങ്ങണമെന്ന് ജില്ലാ പ്രസിഡന്റ് ജിജി ദാസ് പറഞ്ഞു.ലഹരിക്കേസുകളിൽ അനുദിനം പിടിയിലാക്കുന്ന പ്രതികളിൽ വിദ്യാർത്ഥിനികളും യുവതികളും ഉണ്ട് എന്നുള്ളത് ആശങ്ക വർദ്ധിപ്പിക്കുന്നതാണെന്ന് കേരള വനിതാ കോൺഗ്രസ്സ് (ബി) കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ലിജി ജോസഫ് അഭിപ്രായപ്പെട്ടു.ഇതിനെതിരെ സ്കൂൾ കോളേജ് കേന്ദ്രീകരിച്ച് എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം ജാഗ്രതാ സമിതികൾ ചേരണമെന്നും വനിതാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രിക്കും എക്‌സൈസ്, വിദ്യാഭ്യാസ മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അടിയന്തിര നടപടി ആവശ്യപ്പെട്ട് പരാതി നൽകുമെന്നും നേതാക്കൾ പാലാ മീഡിയ അക്കാദമിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.ഇന്ന് വൈകിട്ട് നടത്തിയ പത്ര സമ്മേളനത്തിൽ (ജില്ലാപ്രസിഡന്റ്) ജിജി ദാസ്, (ജനറൽ സെക്രട്ടറി) ലിജി ജോസഫ്, സുനിത ബി (ട്രഷറർ),പാലാ മണ്ഡലം പ്രസിഡന്റ് സജിനി എം വി, കമ്മിറ്റി അംഗം എലിയമ്മ സാബു തുടങ്ങിയവർ പങ്കെടുത്തു.ലഹരിക്കെതിരെ പോരാടാനുറച്ച് കേരള വനിതാ കോൺഗ്രസ്സ് (ബി) കോട്ടയം ജില്ലാ കമ്മറ്റി
0
ഞായറാഴ്ച, മാർച്ച് 02, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.