തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ലഹരിക്കേസുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു.
ലഹരി കടത്തും വിതരണവും തടയാനായി കടുത്ത പരിശോധനയാണ് പൊലീസും എക്സൈസും നടത്തുന്നത്. അന്യ സംസ്ഥാനത്ത് നിന്നുള്ള ലഹരി കടത്ത് തടയാന്‍ ട്രെയിനുകളില്‍ റെയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.കോഴിക്കോട് കണ്ടംകുളങ്ങരയിൽ മൂന്ന് പേരാണ് ലഹരി മരുന്നുമായി പിടിയിലായത്. കോഴിക്കോട് സ്വദേശികളായ മിഥുൻരാജും നിജിലും രാഹുലുമാണ് 79 ഗ്രാം എംഡിഎഎയുമായി അറസ്റ്റിലായത്. ഹോം സ്റ്റേയിൽ നിന്നാണ് മൂവർ സംഘത്തെ പിടികൂടിയത്. അതേസമയം, മലപ്പുറം പൊങ്ങല്ലൂരിൽ 19 ഗ്രാം എംഡിഎഎയുമായി യുവാവ് പിടിയിലായി. പൂക്കളത്തൂർ സ്വദേശി സമീർ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് പ്ലാസ്റ്റ് കവറിൽ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎയും കണ്ടെടുത്തത്. നിലമ്പൂര്‍ ഭാഗത്തേക്ക് വിതരണത്തിനായി കൊണ്ടു വരികയായിരുന്നു. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇടുക്കി കമ്പംമെട്ടിൽ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാളെ പൊലീസ് പിടികൂടി. ആലപ്പുഴ വണ്ടാനം സ്വദേശി അഷ്‌കറാണ് പിടിയിലായത്. അന്യാർതൊളുവിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ റോഡിൽ നിന്ന അഷ്കറിനെ കണ്ടു. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. ബാംഗളൂരുവിൽ നിന്നാണ് ഹാഷിഷ് ഓയിൽ വാങ്ങിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.ആലപ്പുഴ വണ്ടാനം സ്വദേശി അഷ്കറെ വാഹന പരിശോധനയ്ക്കിടെയാണ് പിടികൂടിയത്. കാസർകോട് മാവിനക്കട്ടയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവ് പിടികൂടി. ബംബ്രാണ സ്വദേശി എം സുനിൽകുമാറിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്നിയങ്കരയിൽ റെയിൽവേ ട്രാക്കിന് മുകളിൽ കരിങ്കൽ ചീളുകൾ നിരത്തിയതിന് കസ്റ്റഡിയിൽ എടുത്ത ആളും ലഹരിക്കടിമയാണ്. കല്ലായി സ്വദേശി നിഖിലാണ് പിടിയിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.