തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിന് അടിയന്തര ശസ്ത്രക്രിയ.
ഹൃദയ ധമനിയിൽ ബ്ലോക്ക് കണ്ടതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ആനന്ദകുമാർ ചികിത്സയിലുള്ളത്. കേസിൽ അറസ്റ്റിലായതിന് ശേഷം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആനന്ദകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഹൃദയ ധമനിയിൽ ബ്ലോക്ക് കണ്ടെത്തിയത്.ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ തന്നെയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും ആനന്ദകുമാര്‍ ജാമ്യാപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. പാതിവില തട്ടിപ്പുമായി തനിക്ക് ബന്ധമില്ല എൻ ജി ഒ കോൺഫെഡറേഷന്‍റെ ചെയർമാൻ എന്ന നിലയിലാണ് പ്രവർത്തിച്ചത്, ട്രസ്റ്റിലേക്ക് ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് പണം എത്തിയിട്ടില്ലെന്നും ആനന്ദകുമാര്‍ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.എന്നാൽ ഈ വിഷയത്തിൽ കോടതി ഇതുവരെ നിലപാട് സ്വീകരിക്കാതെ ക്രൈം ബ്രാഞ്ചിന് നോട്ടീസ് അയക്കുകയാണ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥരുടെ മറുപടി ലഭിച്ചതിന് ശേഷം മാത്രമായിരിക്കും കോടതി ജാമ്യാപേക്ഷയിൽ വിധി പറയുക.![]() |
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.