മദ്യലഹരിയിൽ അച്ഛനെ ചവിട്ടിക്കൊന്നു; മകൻ അറസ്റ്റിൽ

കൊച്ചി: മദ്യലഹരിയിൽ അച്ഛനെ ചവിട്ടിക്കൊന്ന  മകൻ അറസ്റ്റിൽ.

ചേലാമറ്റം നാല് സെന്റ് കോളനിയിൽ തെക്കുംതല വീട്ടിൽ ജോണി (67) ആണ് മരിച്ചത്. സംഭവത്തിൽ ജോണിയുടെ മകൻ മെൽജോയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷയ രോഗബാധിതനായിരുന്ന ജോണി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു.
ബുധനാഴ്ച രാത്രി ഒൻപതരയോടെ പിതാവിന് അനക്കമില്ലെന്ന് പറഞ്ഞ് മെൽജോ സഹോദരിയുടെ വീട്ടിലെത്തി. ഉടനെ സഹോദരി എത്തി പിതാവിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.
പിന്നീട് ഇന്നു രാവിലെ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ജോണിയുടെ രണ്ട് വാരിയെല്ലുകൾക്കും ഒടിവ് സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് സംശയം തോന്നിയ പെരുമ്പാവൂർ പൊലീസ് മെൽജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മദ്യലഹരിയിൽ താൻ പിതാവിനെ ചവിട്ടിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. തുടർന്ന് ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു പെരുമ്പാവൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !