എറണാകുളം: എംകെ ഫൈസിയുടെ അറസ്റ്റ്, ബീഹാറിലും ആന്ധ്രയിലും എസ്‌ഡിപിഐ സംഘടിപ്പിച്ച വഖ്‌ഫ് സംരക്ഷണ സമ്മേളനങ്ങൾ കണ്ടതിന്റെ പരിഭ്രാന്തിയിലാണെന്ന് എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ പറഞ്ഞു.
എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സുഭാഷ് പാർക്കിന് സമീപം സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പൗരന്റെ സ്വകാര്യത മുതലെടുത്ത് ഭയപ്പെടുത്തി,അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി ജനാധിപത്യത്തിൽ മോഡി സർക്കാർ വല്യേട്ടൻ ചമയുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എസ് ഡി .പി .ഐ ജില്ലാ പ്രസിഡണ്ട് അജ്മൽ കെ മുജീബ് അധ്യക്ഷത വഹിച്ച ഐക്യദാർഢ്യ സംഗമത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഷമീർ മാഞ്ഞാലി സ്വാഗതം ആശംസിച്ചു.എസ് ഡി പി.ഐ സംസ്ഥാന സമിതി അംഗം വികെ ഷൗക്കത്തലി ,അജീബ് എം. പി(സംസ്ഥാന സെക്രട്ടറി സി എം പി അരവിന്ദാക്ഷൻ വിഭാഗം) ,പി കെ ബിജു (ബിഎസ്പി ജില്ലാ പ്രസിഡൻറ് ), ദളിത് ചിന്തകൻ കെ കെ എസ് ചെറായി , ഹുസൈൻ ബദരി ,വിജയൻ പി Safe (സർഫാസി വിരുദ്ധ സമരസമിതി ),മാവുടി മുഹമ്മദ് ഹാജി ,കമാൽ റഷാദി ,യൂസഫ് മുഫ്തി , സുബൈർ കറുകപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട്മാരായ സുധീർ എലൂക്കര, നിഷ ടീച്ചർ ,ജില്ലാ ജനറൽ സെക്രട്ടറി കെ എം ലത്തീഫ് ,ജില്ലാ സെക്രട്ടറിമാരായ നാസർ എളമന ,നൗഷാദ് എൻ കെ , ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എ മുഹമ്മദ് ഷമീർ ,അറഫ മുത്തലിബ് , സിറാജ് കോയജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാനവാസ് പുതുക്കാട് , സനൂപ് പട്ടിമറ്റം ,കബീർ കോട്ടയിൽ , അലോഷ്യസ് കൊള്ളന്നൂർ , ഷിഹാബ് പടന്നാട്ട് , തുടങ്ങിയവർ നേതൃത്വം കൊടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.