73 കാരനായ നടന് അർബുദം ബാധിച്ചെന്ന് വ്യാപകമായി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. തുടർന്നാണ് മമ്മൂട്ടിയുടെ ടീം വാർത്തകൾ തള്ളി രംഗത്തെത്തിയത്. പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണെന്നും താരം റംസാൻ നോമ്പിലാണെന്നും അദേഹത്തിന്റെ ടീം വ്യക്തമാക്കി.
അതുകൊണ്ടുതന്നെ ഷൂട്ടിംഗ് ഷെഡ്യൂളിൽ നിന്നും അദ്ദേഹം ഇടവേളയിലാണ്. ഇടവേളയ്ക്ക് ശേഷം, മോഹൻലാലിനൊപ്പമുള്ള മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് അദേഹം തിരികെ പോകും,” നടന്റെ പിആർഒ മാധ്യമമായ മിഡ്-ഡേയോട് പ്രതികരിച്ചു. മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിൽ ആരംഭിച്ചു. മമ്മൂട്ടിയും മോഹൻലാലും ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം സ്‌ക്രീനിൽ ഒന്നിക്കുന്നു ചിത്രമാണിത്.
താൽക്കാലികമായി എംഎംഎംഎൻ (മമ്മൂട്ടി, മോഹൻലാൽ, മഹേഷ് നാരായണൻ) എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, ദർശന രാജേന്ദ്രൻ എന്നിവരും അഭിനയിക്കുന്നു.
തിയേറ്ററിലെത്താനിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ബസൂക്ക’യാണ്. ഏപ്രിൽ 10 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലറാണ്.
ബാബു ആന്റണി, ഐശ്വര്യ മേനോൻ, നീത പിള്ള, ഗായത്രി അയ്യർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ജനുവരി 23 ന് പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോന്റെ ഇൻവെസ്റ്റിഗേറ്റീവ് കോമഡി ചിത്രമായ ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.