പാറശാല: ഇലങ്കം ശ്രീ ഭുവനേശ്വരി ദേവി ക്ഷേത്രത്തില്‍ പകല്‍ പൂരം.
പാറശാല മുര്യങ്കര ഇലങ്കം ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി പകല്‍ പൂരവും ഊരുചുറ്റി എഴുന്നള്ളത്ത് ഘോഷയാത്രയും നടന്നു. പകല്‍ പൂരത്തിന്റയും ഊരുചുറ്റി എഴുന്നള്ളത്ത് ഘോഷയാത്രയുടെയും ഭദ്രദീപം തെളിയിക്കല്‍ കര്‍മ്മം മംഗലപുരം എസ് എച്ച് ഒ ഹേമന്ത്കുമാര്‍ നിര്‍വ്വഹിച്ചു.മാര്‍ച്ച് 03ന് കൊടിയേറി ആരംഭിച്ച മഹോത്സവം 13 ന് കളമഴിപ്പുംപാട്ടോടുകൂടി അവസാനിക്കും. മറു കൊട മാര്‍ച്ച് 19 ന് വിവിധ പരിപാടികളോടെയും പൂജാ ചടങ്ങുകളോടെയും നടക്കും.എട്ടാം ഉത്സവദിവസമായ ഇന്നലെ നിരവധി നെറ്റിപ്പട്ടംകെട്ടിയ ഗജവീരന്മാരും ഫ്ളോട്ടുകളും,കലാവിരുന്നുകളും അണിനിരന്ന പകല്പ്പൂവും ഊരുചുറ്റി എഴുന്നള്ളത്ത് ഘോഷയാത്രയും ദര്‍ശിക്കാനായി നിരവധി ആളുകളാണ് എത്തിച്ചേര്‍ന്നത് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.