ന്യൂഡൽഹി: രാജ്യത്ത് നിയന്ത്രിത മരുന്നുകളുടെ വില വർധിച്ചേക്കുമെന്ന് റിപ്പോർട്ട്.
കാൻസർ, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മറ്റ് ആൻറിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെ നിയന്ത്രിത മരുന്നുകളുടെ വില ഉടൻ വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ. മരുന്നുകളുടെ വിലയിൽ 1.7 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.അസംസ്കൃത വസ്തുക്കളുടെ വിലയും മറ്റ് ചെലവുകളും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രിത മരുന്നുകളുടെ വില വർധിപ്പിക്കുന്ന നീക്കം ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രിക്ക് ആശ്വാസം നൽകുമെന്ന് ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് (എഐഒസിഡി) ജനറൽ സെക്രട്ടറി രാജീവ് സിംഗാൾ ബിസിനസ് ടുഡേയോട് പറഞ്ഞു.
ഏകദേശം 90 ദിവസത്തെ വിൽപ്പനയ്ക്കുള്ള മരുന്നുകൾ ഏത് സമയത്തും വിപണിയിൽ ഉണ്ടാകും. അതുകൊണ്ട് വില വർധനവ് പ്രതിഫലിക്കാൻ രണ്ടോ മൂന്നോ മാസങ്ങൾ കൂടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.