രാജ്യത്ത് നിയന്ത്രിത മരുന്നുകളുടെ വില വർധിക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് നിയന്ത്രിത മരുന്നുകളുടെ വില വർധിച്ചേക്കുമെന്ന് റിപ്പോർട്ട്.

കാൻസർ, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മറ്റ് ആൻറിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെ നിയന്ത്രിത മരുന്നുകളുടെ വില ഉടൻ വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ. മരുന്നുകളുടെ വിലയിൽ 1.7 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

അസംസ്കൃത വസ്തുക്കളുടെ വിലയും മറ്റ് ചെലവുകളും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രിത മരുന്നുകളുടെ വില വർധിപ്പിക്കുന്ന നീക്കം ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രിക്ക് ആശ്വാസം നൽകുമെന്ന് ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് (എഐഒസിഡി) ജനറൽ സെക്രട്ടറി രാജീവ് സിംഗാൾ ബിസിനസ് ടുഡേയോട് പറഞ്ഞു.

ഏകദേശം 90 ദിവസത്തെ വിൽപ്പനയ്ക്കുള്ള മരുന്നുകൾ ഏത് സമയത്തും വിപണിയിൽ ഉണ്ടാകും. അതുകൊണ്ട് വില വർധനവ് പ്രതിഫലിക്കാൻ രണ്ടോ മൂന്നോ മാസങ്ങൾ കൂടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !