കാട്ടിക്കുളം: വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകന് ദാരുണന്ത്യം.
അണമല അടിച്ചേരിക്കണ്ടി പ്രവീൺ (36) നിര്യാതനായി. വൃക്ക രോഗത്തെ തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.വൃക്ക മാറ്റിവെയ്ക്കുന്നതിനായുള്ള ശസ്ത്രക്രിയ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തീരുമാനിച്ചതുമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി രക്തസമ്മർദ്ദം കൂടുകയും പനി ബാധിക്കുകയും ചെയ്തതോടെ പ്രവീണിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് ശേഷം തലച്ചോറിൽ രക്തസ്രാവം നേരിട്ടു. അത് പരിഹരിക്കുന്നതിന് അടിയന്തിരമായി സർജറി നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാളമനോരമ, മംഗളം ദിനപത്രങ്ങളിലും മാധ്യമം ഓൺലൈനിലും മാധ്യമ പ്രവർത്തകനായിരുന്നു പ്രവീൺ.സംസ്കാരചടങ്ങുകൾ മാർച്ച് 13ന് രാവിലെ 10.30ന് അണമല വയൽക്കര റോഡിലെ വീട്ടിൽ ആരംഭിക്കും. സംസ്കാരം തൃശിലേരി റോഡിലെ പൊതുശ്മശാനത്തിൽ. മാതാവ്: ശാന്ത, പിതാവ്: ലക്ഷ്മണൻ, സഹോദരി: പ്രവിത, സഹോദരീ ഭർത്താവ്: നിതിൻ (സിവിൽ പൊലീസ് ഓഫിസർ)വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകന് ദാരുണന്ത്യം
0
ബുധനാഴ്ച, മാർച്ച് 12, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.