തിരൂർക്കാട് അപകടം; ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

വണ്ടൂർ:തിരൂർക്കാട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.

കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട് കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വണ്ടൂർ സ്വദേശിയായ വിദ്യാർഥിനിയാണ് മരിച്ചത്.
കൂരിക്കുണ്ട് പാറാഞ്ചേരി നൗഷാദിന്റെ മകൾ ഷൻഫ (20) ആണ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അപകടത്തിൽ ഷൻഫയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു.
മണ്ണാർക്കാട് കോട്ടോപ്പാടം മേലെ അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകൾ ശ്രീനന്ദ (21) ഇന്നലെ മരിച്ചിരുന്നു. മണ്ണാർക്കാട് യുണിവേഴ്സൽ കോളജ് അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്നു ശ്രീനന്ദ. 22 പേർക്കാണ് പരുക്കേറ്റിരുന്നത്.
ഷൻഫയുടെ കബറടക്കം പോസ്റ്റ്‌മോർട്ടത്തിനുശേഷം വണ്ടൂർ പള്ളിക്കുന്ന് ജുമാ മസ്ജിദിൽ നടക്കും. കോഴിക്കോട്ടുനിന്നു പാലക്കാട്ടേക്കു പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !