മലപ്പുറം: ഹിന്ദു ഐക്യവേദി മലപ്പുറം ജില്ലാ കൺവെൻഷൻ സമാപിച്ചു.
മലപ്പുറം ജില്ലയിലെ ഹിന്ദു ഐക്യവേദി ജില്ലാ കൺവെൻഷൻ കോട്ടപ്പടി അരുണോദയ വിദ്യാ നികേതനിൽ വച്ച് നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗസേവാ പ്രമുഖ ശ്രീ കെ.വി. രാമൻകുട്ടി ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ.പി. ഷൈനു കൺവെൻഷനെ അഭിസംബോധന ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ ടി.വി. മുരളീധരൻ, വി.എസ്. പ്രസാദ്, കെ. പ്രഭാകരൻ, മഹിള ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ജമുനാ കൃഷ്ണകുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.ജില്ലയിലെ ഏഴ് താലൂക്കുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന കൺവെൻഷനിൽ, ലഹരിക്കെതിരെ ശക്തമായ സാമൂഹിക പ്രതിരോധം രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ക്ഷേത്രങ്ങളിലേക്കും ക്ഷേത്രോത്സവങ്ങളിലേക്കും നടത്തുന്ന കടന്നുകയറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെയും ചർച്ച ചെയ്തു.ക്ഷേത്രങ്ങൾ രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് സ്വതന്ത്രമാകണമെന്ന് യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു. ഹിന്ദു സമൂഹം നേരിടുന്ന ഏത് വെല്ലുവിളിയെയും ചോദ്യം ചെയ്യാതെ കൈവിടരുതെന്നും, കേരള നവോത്ഥാനം ഹിന്ദു ഐക്യവേദിയിലൂടെ മാത്രമേ സാധ്യമാകൂ എന്നും സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ.പി. ഷൈനു തന്റെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.പുതിയ ഭാരവാഹികൾ
സംഘടനയുടെ പുതിയ ഭാരവാഹികളായി ചുവടെയുള്ളവരെ തിരഞ്ഞെടുത്തു:
രക്ഷാധികാരി : ശ്രീ ആർ.എസ്. രാമലിംഗം
പ്രസിഡന്റ് : ശ്രീ ടി. വിജയരാഘവൻ മാസ്റ്റർ
വർക്കിംഗ് പ്രസിഡണ്ട് : ശ്രീ ചീരോളി ചന്ദ്രൻ
വൈസ് പ്രസിഡന്റുമാർ :
ശ്രീ പി. ചന്ദ്രൻ (വളാഞ്ചേരി)
ശ്രീ രാജൻ മാസ്റ്റർ (കടവത്ത്)
ശ്രീ കെ. അപ്പു മാസ്റ്റർ (തണ്ടലം)
ശ്രീ കെ. ചന്ദ്രൻ (രാമപുരം)
ജനറൽ സെക്രട്ടറി : ശ്രീ പ്രദീപ് തവനൂർ
സംഘടനാ സെക്രട്ടറി : ശ്രീ എ.എം. ഉദയകുമാർ
സെക്രട്ടറിമാർ : കെ.എം. ഷബി, ടി.പി. സുനിൽ, കെ. അർജുൻ
ട്രഷറർ : ശ്രീ എം. അച്യുതൻ
അംഗങ്ങൾ :ശ്രീകൃഷ്ണൻ കെ.പി.എം.എസ്സ്, പി.വി. നിതീഷ്, പി. വേലായുധൻ, പി. വിജയൻ (പുലാമന്തോൾ)
ഈ കൺവെൻഷൻ, ഹിന്ദു ഐക്യവേദിയുടെ പ്രവർത്തന ദിശയും ഭാവി പോരാട്ടങ്ങളും വ്യക്തമാക്കുന്നതായി സംഘാടകർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.