തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹതയുള്ളതായി പിതാവ് മധുസൂദനൻ.
മുറിയിൽ പോകുന്നുവെന്ന് പറഞ്ഞു പോയ മകൾ എങ്ങനെയാണ് റെയിൽവേ ട്രാക്കിൽ എത്തിയതെന്നും അപകട സമയത്ത് മകൾക്ക് വന്ന ഫോൺ കോൾ ആരുടേതായിരുന്നുവെന്നും പരിശോധിക്കണം. അന്വേഷണത്തിലൂടെ ദുരൂഹത നീക്കാൻ ഐബിക്കും പേട്ട പൊലീസിലും പരാതി നൽകുമെന്നും പിതാവ് പറഞ്ഞു.‘‘ഏഴു മണിക്ക് വിളിച്ചിരുന്നു. ഷിഫ്റ്റ് കഴിഞ്ഞു, രാവിലെ കഴിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് റൂമിലേക്ക് പോവുകയാണെന്ന് പുറഞ്ഞു. റൂമിലേക്ക് പോകുന്ന വഴിക്ക് റെയിൽവേ ക്രോസിങ്ങോ ട്രാക്കോ ഇല്ല. പക്ഷേ ആ വഴി ഉപേക്ഷിച്ച് അവൾ റെയിൽവേ ട്രാക്കിന് അടുത്തേക്കു പോയി. അങ്ങനെ സംഭവിക്കണമെങ്കിൽ ആരെങ്കിലും വിളിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോ എന്ന സംശയമാണ് ഇപ്പോഴുള്ളത്.പത്തു മണിയായപ്പോഴാണ് ട്രെയിൻ അപകടം സംഭവിച്ചുവെന്ന് വിവരം കിട്ടുന്നത്. അപ്പോഴാണ് സംശയം വരുന്നത്. ചാനലിൽ പറഞ്ഞു കേട്ടു, ഫോണിൽ സംസാരിച്ചുകൊണ്ടാണ് പോയതെന്ന്. മൊബൈൽ ഫോൺ ഒക്കെ പരിശോധിച്ച് എന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ പരാതി നൽകാൻ പോവുകയാണ്’’– പിതാവ് പറഞ്ഞു.പ്രശ്നങ്ങളൊന്നും പറഞ്ഞിട്ടില്ല. പ്രായം കുറഞ്ഞ മേഘയോട് കരുതലോടെയാണ് സഹപ്രവർത്തകർ ഇടപെട്ടിരുന്നത്. മേഘയുടെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു. എന്നാൽ, സഹപ്രവർത്തകൻ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഫോണിൽ സംസാരിച്ച് കൊണ്ട് ട്രാക്കിലേക്ക് ചാടുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി.കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് പോകും വഴിയാണ് മേഘ ട്രെയിനിനു മുന്നിൽ ചാടുന്നത്. റിട്ടയേർഡ് അധ്യാപകനായ മധുസൂദനന്റെയും കളക്ടറേറ്റ് ജീവനക്കാരി നിഷയുടേയും ഏകമകളാണ് മേഘ. ഒരു വർഷം മുൻപാണ് എമിഗ്രേഷൻ വിഭാഗത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായി മേഘ ജോലിയിൽ പ്രവേശിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.