പാറശ്ശാല: ലഹരിയ്ക്കെതിരെ ഡോക്ടർമാർ എന്ന ഐ.എം.എ പദ്ധതിക്ക് നെയ്യാറ്റിൻകരയിൽ തുടക്കമായി.
വിദ്യാഭ്യാസ വകുപ്പ്, എക്സൈസ് വകുപ്പ്, പോലീസ് എന്നിവരുമായി സഹകരിച്ച് സ്കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലു മായി നടത്തുന പദ്ധതിക്ക് ഐ.എം.എ മുൻ ദേശീയ പ്രസിഡൻറ് പത്മശ്രീ ഡോക്ടർ എ. മാർത്താണ്ഡപിള്ള തുടക്കം കുറിച്ചു.നെയ്യാറ്റിൻകര ഗ്രസ് ഗാർഡനിൽ നടന്ന ചടങ്ങിൽ എംഎൽഎ ആൻസലൻ അധ്യക്ഷത വഹിച്ചു.പരിശീലനം സിദ്ധിച്ച ഡോക്ടർമാരുടെ പാനൽ അടങ്ങുന്ന ടാസ്ക്ഫോഴ്സിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ പി.കെ. രാജ്മോഹൻ നിർവഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഷിബുബി.എൽ, നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇബ്രാഹിം ബി, റോട്ടറി ക്ലബ് പാറശാല പ്രസിഡൻറ് ശ്രീ. നിഷാന്ത് എസ് കുമാർ എന്നിവർ ആശംസകൾ നേർന്നു.മനോരോഗ വിദഗ്ദൻ ഡോ. അരുൺ ബി നായർ ആണ് പദ്ധതിയുടെ ചീഫ് റിസോഴ്സ് പേഴ്സൺ.സ്വാഗത പ്രസംഗത്തോടൊപ്പം പദ്ധതിയുടെ വിശദീകരണം ഐഎംഎ പ്രസിഡൻറ് ഡോ . എസ്.കെ അജയ്യ കുമാർ നൽകി.ഡോ.ജയകുമാർ, ഡോ. ശിവകുമാർ, വരുൺ ആർ.വി, ഡോ. റോഷിത്ജെ കുമാർ, ഡോ. ജസ്റ്റിൻ ബേസൽ, ഡോ. സുമിത്രൻ, ഡോ.അശ്വതി ബാലൻ, വി. അശോക് കുമാർ, സൗദീഷ് തമ്പി തുടങ്ങിയവരാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.സമ്മേളനത്തിൽ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് പിടിഎ ഭാരവാഹികൾ,വിമുക്തി അംഗങ്ങൾ, എസ്പിസി അംഗങ്ങൾ തുടങ്ങി നൂറോളം പേർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.