മലപ്പുറം: മനുഷ്യ-വന്യജീവി സംഘര്‍ഷം മൂലമുള്ള വിളനാശത്തെ തടയാന്‍ മലയോര മേഖലയില്‍ 27.363 കിലോമീറ്റര്‍ സോളാര്‍ ഹാങിങ് ഫെന്‍സിങ് സ്ഥാപിക്കുന്നു.
കൃഷിവകുപ്പിന്റെ 2024-25 ആര്.കെ.വി.വൈ പദ്ധതി പ്രകാരം നിലമ്പൂര്‍ താലൂക്കിലെ 27.363 കിലോമീറ്റര്‍ സ്ഥലത്താണ് സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മ്മിക്കുന്നത്. ഇതു സംബന്ധിച്ച് ഇന്നലെ ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ കൃഷിവകുപ്പും വനംവകുപ്പും സംയുക്ത ധാരണയായി. മനുഷ്യ- വന്യജീവി സംഘര്‍ഷം മൂലം സ്വകാര്യ കൃഷിയിടങ്ങളില്‍ കൃഷിനാശം തടയുന്നതിന് വേണ്ടിയാണ് തീരുമാനം കൈക്കൊണ്ടത്.ചുങ്കത്തറ പഞ്ചായത്തിലെ 17, 19 വാര്‍ഡുകളിലായി 7 കിലോ മീറ്റര്‍, മൂത്തേടം ഗ്രാമ പഞ്ചായത്തിലെ 1, 2, 14 വാര്‍ഡുകളിലായി10.363 കിലോ മീറ്റര്‍, പോത്തുക്കല്ല് 8, 9 വാര്‍ഡില്‍ 6.5 കിലോ മീറ്റര്‍, വഴിക്കടവ്-2.5 കിലോ മീറ്റുമാണ് സ്ഥാപിക്കുന്നത്. 2.20 കോടി രൂപ ഭരണാനുമതിയായ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.പദ്ധതി നിര്‍വ്വഹണം ആരംഭിക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കൃഷി ഓഫീസര്‍മാരുടെയും സംയുക്ത യോഗം ചേരുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.പി അബ്ദുല്‍ മജീദ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (നോര്‍ത്ത് ഡിവിഷന്, നിലമ്പൂര്‍) പി കാര്‍ത്തിക് എന്നിവര്‍ പങ്കെടുത്തു.മലയോര മേഖലയില്‍ 27.363 കിലോമീറ്റര്‍ സോളാര്‍ ഹാങിങ് ഫെന്‍സിങ് സ്ഥാപിക്കുന്നു
0
ചൊവ്വാഴ്ച, മാർച്ച് 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.