ഗുവാഹത്തി: ടീം ഇന്ത്യയിലും ഐപിഎല്ലിലും നാമെത്രവട്ടം ആ സുന്ദര കാഴ്ച കണ്ടിരിക്കുന്നു.
സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് ഓഫ് സ്റ്റംപിന് പുറത്ത് വൈഡ് ബോള്‍ എറിയുന്നു, വിക്കറ്റ് കീപ്പര്‍ എം എസ് ധോണി ബാറ്റ്സ്മാനെ മിന്നല്‍ വേഗത്തില്‍ സ്റ്റംപ് ചെയ്യുന്നു. ഐപിഎല്ലില്‍ ഇന്നത്തെ രാജസ്ഥാന് റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്സിലും ഇത്തരത്തില്‍ അശ്വിന്-ധോണി സഖ്യത്തിന്റെ കൂര്‍മ്മബുദ്ധിയില്‍ ഒരു വിക്കറ്റ് പിറന്നു. രാജസ്ഥാന്റെ ടോപ് സ്കോററായ നിതീഷ് റാണയെയാണ് ഇരുവരും വിദഗ്ധമായി പുറത്താക്കിയത്.ആര് അശ്വിന് പന്തെറിയുമ്പോഴും എം എസ് ധോണി വിക്കറ്റ് കീപ്പിംഗ് ചെയ്യുമ്പോഴും ബാറ്റര്‍ ക്രീസ് വിട്ട് പുറത്തിറങ്ങാന്‍ പാടില്ല- ക്രിക്കറ്റില്‍ ബാറ്റ്സ്മാന്റെ വിക്കറ്റ് കാക്കാനുള്ള അലിഖിത നിയമമാണിത്. ക്രീസ് വിട്ടാല്‍ എപ്പോള്‍ സ്റ്റംപ് ഇരുവരും ചേര്‍ന്ന് കൊണ്ടുപോയി എന്ന് ചോദിച്ചാല്‍ മതി. ഐപിഎല്‍ പതിനെട്ടാം സീസണില്‍ രാജസ്ഥാന് റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തില്‍ സെഞ്ചുറിയിലേക്ക് കുതിക്കവെ നിതീഷ് റാണയ്ക്ക് ഒരു അബദ്ധം പിണയുകയായിരുന്നു.
രാജസ്ഥാന് ഇന്നിംഗ്സിലെ 12-ാം ഓവറില്‍ രവിചന്ദ്രന്‍ അശ്വിനെ തുടര്‍ച്ചയായി സിക്സിനും ഫോണിനും പറത്തി ട്രാക്കിലായിരുന്നു അശ്വിന്. ഓവറിലെ നാലാം പന്തില്‍ ക്രീസ് വിട്ടിറങ്ങി ഷോട്ടിന് റാണ തയ്യാറെടുക്കുമെന്ന് ഉറപ്പായിരുന്ന അശ്വിന്, റാണയുടെ കാലനക്കം പ്രവചിച്ച് ഓഫ്സ്റ്റംപിന് പുറത്ത് വൈഡ് ബോള്‍ എറിഞ്ഞു. തക്കം കാത്തിരുന്ന ധോണി അനായാസം റാണയുടെ സ്റ്റംപ് തൂത്തുവാരുകയും ചെയ്തു.36 പന്തില്‍ 10 ഫോറുകളും അഞ്ച് സിക്സറുകളും സഹിതം 81 റണ്‍സ് പിറന്ന നിതീഷ് റാണയുടെ സുന്ദര ഇന്നിംഗ്സിനാണ് ഇതോടെ വിരാമമായത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സ് നിശ്ചിത 20 ഓവറില്‍ 182-9 എന്ന സ്കോറില്‍ ഒതുങ്ങിയപ്പോള്‍ റാണയായിരുന്നു ടോപ് സ്കോറര്‍. വെറും നാല് റണ്‍സിന് ഒരു വിക്കറ്റ് നഷ്ടമായ ടീമിനെ കരകയറ്റിയത് റാണയുടെ ഇടിവെട്ട് പോരാട്ടമായിരുന്നു. അര്‍ഹിച്ച സെഞ്ചുറി അവസരമാണ് അശ്വിന്-ധോണി മാജിക്കില്‍ റാണയ്ക്ക് നഷ്ടമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.