പാശാല: സംഘം ചേർന്ന് ആക്രമണം നടത്തിയ നാലു വിദ്യാർത്ഥികൾ പിടിയിൽ.
പാറശാല ഇലങ്കം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട പൂര ആഘോഷങ്ങൾക്കിടെ സംഘം ചേർന്ന് ഗുണ്ടാ ആക്രമണം നടത്തിയ ധനുവച്ചപുരം ഐ.എച്ച്.ആർ.ഡി കോളേജിലെ നാല് വിദ്യാർത്ഥികളെ പാറശാല പൊലീസ് അറസ്റ്റ്ചെയ്തു.ബാലരാമപുരം തലയൽ തേമ്പാമുട്ടം തിട്ടവേലിക്കര കുഞ്ചുവിളാകത്ത് വീട്ടിൽ കാശിനാഥൻ (21),പാറശാല കോട്ടവിള ആകാശ് ഭവനിൽ ആകാശ് (20), പാപ്പനം കോട് വിശ്വംഭരൻ റോഡ് സ്വാതി ലൈനിൽ നാഗരാജ് (20), ചെങ്കൽ വലിയവിള വൃന്ദാ വൻ വീട്ടിൽ ആദർശ് (21)എന്നിവരാണ് അറസ്റ്റിലായത്.ഐ.എച്ച്.ആർ.ഡി കോളേജിലെ പൂർവ്വവിദ്യാർത്ഥിയും എസ് എഫ് ഐ ഭാരവാഹിയുമായിരുന്ന കാരക്കോണം ബി.എസ്ഭവനിൽ ആദർശ് (21)നെ സ്ഥലത്ത് വിളിച്ചുവരുത്തിയ ശേഷം നാലുപേരും ചേർന്ന് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.എസ്.എസ്.ഐ പ്രവർത്തകരായ ഇവർ തമ്മിൽ നേരത്തെയും സംഘർഷമുണ്ടാ യിരുന്നു.പാർട്ടി നേതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കിയിരുന്നെങ്കിലും പാറശാലയിൽ ക്ഷേത്ര ഉത്സവത്തിനിടയിൽ നടന്ന ഘോഷയാത്രയിൽ വച്ച് വീണ്ടും ആക്രമിക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതികളെയാണ് പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.