കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഗുരുതരമായ പ്രതിസന്ധി നേരിട്ട് കുവൈത്ത്.
![]() |
തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ്റെ (PACI) പുതിയ ഡാറ്റ കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 30,377 ഗാർഹിക തൊഴിലാളികളുടെ കുറവാണ് വന്നിട്ടുള്ളത്. 2024 ഡിസംബർ അവസാനത്തോടെ കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ മൊത്തം എണ്ണം ഏകദേശം 780,930 ആയി.
2023 മധ്യത്തിൽ ഇത് 811,307 ആയിരുന്നു. തൊഴിലാളികൾ എത്തുന്നതിന് മുമ്പ് ഫീസ് ചുമത്തുന്നതിനാൽ ചില ഏഷ്യൻ രാജ്യങ്ങൾ തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കാൻ വിമുഖത കാണിക്കുന്നുണ്ട്. ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ പ്രശ്നവും ഈ സാഹചര്യത്തിന് കാരണമായിട്ടുണ്ട്.കൂടാതെ, സമീപ വർഷങ്ങളിൽ കുട്ടികൾക്കും ഭാര്യമാർക്കുമെതിരെ ഗാർഹിക തൊഴിലാളികൾ കുറ്റകൃത്യങ്ങൾ ചെയ്യുന്ന നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗാര്‍ഹിക തൊഴിലാളി ക്ഷാമത്തിന് ഇത്തരത്തിൽ നിരവധി കാരണങ്ങളുണ്ടെന്ന് ഡൊമസ്റ്റിക് വർക്കേഴ്സ് റിക്രൂട്ട്മെൻ്റ് ഓഫീസ് വൃത്തങ്ങൾ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.