മുടിയില്‍ ഇടയ്ക്കിടെ പുതിയ കളറുകള്‍ പരീക്ഷിക്കുന്നത് ഇന്നത്തെ യുവതലമുറയ്ക്കിടയില്‍ പതിവായി കാണുന്ന ഫാഷന്‍ ട്രെന്‍ഡാണ്.
മുടിയുടെ ലുക്ക് വര്‍ധിപ്പിക്കാനും ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധ നേടാനും പലതരം കളറുകള്‍ തലമുടിയില്‍ പ്രയോഗിക്കുന്നവരും കുറവല്ല. എന്നാല്‍ പലതരം രാസവസ്തുക്കള്‍ ചേര്‍ന്നതാണ് ഈ ഹെയര്‍ ഡൈ. പതിവായി മുടിക്ക് നിറം നല്‍കുന്നത് മുടിയുടെ ആരോഗ്യത്തെയും തലയോട്ടിയെയും പ്രതികൂലമായി ബാധിക്കും. രാസവസ്തുക്കള്‍ അടങ്ങിയ ഡൈകളുടെ അമിത ഉപയോഗം ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.മുടി സ്ഥിരമായി കളര്‍ ചെയ്യുമ്പോള്‍ ആദ്യമുണ്ടാകുന്ന പ്രത്യാഘാതം മുടി പൊഴിയാന്‍ തുടങ്ങുന്നതാണ്. ഇതിനു കാരണം ഹെയര്‍ ഡൈകളില്‍ അമോണിയ, ഹൈഡ്രജന്‍ പെറോക്സൈഡ് തുടങ്ങിയ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ രാസവസ്തുക്കള്‍ മുടിയുടെ സ്വാഭാവികമായുള്ള എണ്ണമയവും പ്രോട്ടീനുകളും നഷ്ടപ്പെടുത്തും മുടിയുടെ അറ്റം പൊട്ടുന്നതിനും വരള്‍ച്ചയ്ക്കും കാരണമാകുകയും ചെയ്യും.ഇടയ്ക്കിടെയുള്ള ബ്ലീച്ചിങ്ങും കളറിങ്ങും മുടിയുടെ പ്രോട്ടീന്‍ ഘടനയെ നശിപ്പിക്കുന്നു. ഇത് മുടിയുടെ അറ്റം പിളരുന്നതിനും അമിതമായ മുടി കൊഴിച്ചിലിനും കാരണമാകും. ചില ആളുകള്‍ക്ക് അലര്‍ജിയും ഉണ്ടാകാറുണ്ട്. ഹെയര്‍ ഡൈയിലുള്ള കെമിക്കലുകള്‍ തലയോട്ടിയിലെ ചര്‍മത്തെ ബാധിക്കുകയും ചൊറിച്ചില്‍, തടിപ്പ്, ചുവന്ന പാടുകള്‍ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.പതിവായി മുടി കളര്‍ ചെയ്യുമ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ അത് നിങ്ങളുടെ തലയോട്ടി രാസവസ്തുക്കളോട് പ്രതികൂലമായി പ്രതികരിക്കുന്നതിന്റെ സൂചനയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ കളറിങ് ഒഴിവാക്കുകയാണ് നല്ലത്.
ഹെയര്‍ ഡൈകള്‍ അമിതമായി ഉപയോഗിക്കുന്നത് മുടിയുടെ വേരുകളെ ദുര്‍ബലപ്പെടുത്തും. കാലക്രമേണ കനം കുറയാന്‍ കാരണമാകുകയും ചെയ്യും. അമോണിയ അടങ്ങിയിട്ടുള്ള ഡൈകള്‍ പതിവായി ഉപയോഗിക്കുന്നത് തലയോട്ടിയുടെ സ്വാഭാവിക ഭംഗിയെ ബാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.