എറണാകുളം: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനുള്ള വായ്പയുടെ വിനിയോഗത്തിന്റെ സമയപരിമിതിയില്‍ കേന്ദ്രം വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി.
മാര്‍ച്ച് 31-നകം ഫണ്ട് വിനിയോഗിക്കണമെന്നത് അപ്രായോഗികമെന്നും ഹൈക്കോടതി വ്യക്തമാക്കി. ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ അപേക്ഷ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്രം അറിയിച്ചു.മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി 530 കോടിയാണ് കേന്ദ്രം വായ്പയായി അനുവദിച്ചത്. മാര്‍ച്ച് മുപ്പത്തിയൊന്നിനകം തുക ചെലവഴിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു.ഈ നിബന്ധന അപ്രായോഗികമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം വ്യക്തത വരുത്തണമെന്നാണ് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, കേന്ദ്രം കോടതിയോട് മൂന്നാഴ്ചത്തെ സമയം തേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.