എറണാകുളം: സി.പി.എം. സമ്മേളനം കൊല്ലത്ത് കഴിഞ്ഞപ്പോൾ ഞാൻ സി.പി.എം. നെക്കുറിച്ചും പിണറായി വിജയനെക്കുറിച്ചും പറഞ്ഞത് ശരി വയ്ക്കപ്പെട്ടിരിക്കുകയാണെന്നും, കേരളത്തിലെ സി.പി.എം പിണറായി സ്തുതിപാടകരുടെ മാത്രം പാർട്ടി ആയി ചുരുങ്ങി എന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അൻവർ പറഞ്ഞു.കാലാകാലങ്ങളായി പാർട്ടിക്ക് വേണ്ടി ചോര ചിന്തിയ സീനിയർ നേതാക്കളെ ഒഴിവാക്കി പുതുമുഖങ്ങളെ രംഗത്തിറക്കുന്നത് മരുമകനെ പിൻഗാമി ആക്കാനാണെന്നും അൻവർ ആരോപിച്ചു. കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന നേതൃയോഗം വൈറ്റില അനുഗ്രഹാ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു പി.വി. അൻവർ. പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
വർക്കിങ്ങ് ചെയർമാൻ ഡോ. ദിനേശ് കർത്ത മുഖ്യ പ്രസംഗം നടത്തി ,സംഘടന ചുമതലയുള്ള വൈസ് ചെയർമാൻ പ്രഫ. ബാലു ജി വെള്ളിക്കര, ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി ലൗജിൻ മാളിയേക്കൽ, തുണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ ഹംസ പുറക്കാട്ടിൽ, എം.എ.ഹമീദ്,
അഡ്വ.സെബാസ്സ്റ്റ്യൻ മണിമല, ജോയി സി. കാപ്പൻ, ശിവപ്രസാദ് ഇരവിമംഗലം,കെ.എ ജയദേവൻ, എൽ.ആർ. വിനയചന്ദ്രൻ , രാജേഷ് ഉമ്മൻ കോശി,ജോജോ പനക്കൽ , ഗണെഷ് ഏറ്റുമാനൂർ ,അഡ്വ.ഷൈജു കോശി, ഉഉണ്ണി ബാലകൃഷ്ണൻ ,ഷൈജു മാഞ്ഞിലാ, ജോബിൻ തെക്കാട്ടിൽ, തോമസ് കൊട്ടരത്തിൽ, അഡ്വ. മഞ്ജു കെ.നായർ ,ബിജു കണിയാമല , രമ പോത്തൻകോട്, വിപിൻ രാജു ശൂരനാടൻ, ബിജു മാധവൻ,നോബി ജോസ് , വിനോദ് പൂങ്കുന്നം,രാധക്യഷ്ണൻ ഗുരുവായൂർ , സാബു പനങ്ങാടൻ,സന്തോഷ് മൂക്കിലിക്കാട്ട്, എ.പി. ബൈജു ,സന്തോഷ് വി.കെ, കെ.എം. കുര്യൻ, സി.എം. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.