കോട്ടയം;പാലാ നഗരസഭയെ ഇനി എൽ ഡി എഫിലെ കേരളാ കോൺഗ്രസ് (എം) കൗൺസിലർ തോമസ് പീറ്റർ നയിക്കും .പാലാ നഗരസഭയിലെ മൂന്നാം വാർഡിനെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്.
ഇന്ന് നടന്ന നഗരസഭാ തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥി ജോസ് എടേട്ടിനെ 9നെതിരെ 16 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.മുൻ നഗരസഭാ ചെയർമാൻ കേരളാ കോൺഗ്രസിലെ തന്നെ ഷാജു തുരുത്തൻ രാജി വയ്ക്കാതിരുന്നതിനാൽ അവിശ്വാസത്തിലൂടെയാണ് എൽ ഡി എഫ് അദ്ദേഹത്തെ മാറ്റിയത്.കുറച്ചു കാലത്തേ ഭരണമേ ഉള്ളെങ്കിലും എല്ലാവരെയും കൂട്ടിച്ചേർത്തുള്ള ഭരണമായിരിക്കും നടക്കുകയെന്ന് തോമസ് പീറ്റർ പറഞ്ഞു.
പ്രത്യേകിച്ചും പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ പാലായിലെ വിജയം മുന്നിൽ കണ്ടുള്ള ഭരണമായിരിക്കും എന്റെ ഭാഗത്ത് നിന്നും ഉണ്ടാവുക .പ്രതിപക്ഷത്തെയും വിശ്വാസത്തിലെടുത്തായിരിക്കും ഭരിക്കുക .
പരേതനായ വി ജെ പീറ്ററിനെയും ,അന്നമ്മ പീറ്ററിനെയും മകനായ തോമസ് പീറ്ററിന്റെ ഭാര്യ സിബൽ പീറ്ററും കഴിഞ്ഞ ടേമിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു.മക്കൾ മൂന്നു പേർ:ഡോക്ടർ ദിവ്യ ആൺ തോമസ് ;ദീപു പീറ്റർ എൻജിനീയർ ;ഡോക്ടർ ദീപക് തോമസ് മോവരും വിവാഹിതർ .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.