ദുബായ്: മൂന്നാം വട്ടം ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. കാൽനൂറ്റാണ്ടിന് ശേഷം കപ്പ് കൊത്തിയെടുക്കാനുള്ള പരിശ്രമത്തിൽ കിവീസും. ഏകദിനത്തിലെ മിനി ലോകകപ്പായ ചാമ്പ്യൻസ് ട്രോഫിയുടെ പുതിയ അവകാശി ആരെന്ന് ഇന്ന് അറിയാം.അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ കിരീടം ചൂടിയിട്ട് ഏറെ കാലമായ ഇന്ത്യയും അക്കൗണ്ടിൽ ഒരേയൊരു ഐസിസി കിരീടമുള്ള ന്യൂസിലാൻഡും നേർക്കുനേരെത്തുമ്പോൾ എന്ത് സംഭവിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അതേസമയം ടൂർണമെന്റിൽ ചില മത്സരങ്ങൾ മഴകൊണ്ടുപോയിരുന്നു. അതുകൊണ്ട് തന്നെ ഫൈനൽ മഴകൊണ്ടുപോകുമോ എന്ന ആശങ്കയും ഉയർന്നിരുന്നു. എന്നാൽ ഫൈനലിൽ മഴവില്ലനായെത്തിയാൽ ഇത്തവണ റിസർവ് ഡേയിലേക്ക് മത്സരം മാറ്റിവെക്കും.
ഇന്ന് നടക്കുന്ന ഫൈനൽ മഴ മൂലമോ മറ്റോ തടസ്സപ്പെട്ടാൽ നാളേയ്ക്ക് നീട്ടിവെക്കും. കളി നിർത്തിവെയ്ക്കുന്നിടത്ത് നിന്നാകും റിസർവ് ദിനത്തിൽ മത്സരം ആരംഭിക്കുക.
റിസർവ് ദിനത്തിലും മഴപെയ്താലോ? അങ്ങനെ വന്നാൽ, ഇന്ത്യയേയും ന്യൂസിലാൻഡിനേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
ഇനി മത്സരം സമനിലയിൽ ആയാൽ സൂപ്പർ ഓവറിലൂടെ ആയിരിക്കും വിജയിയെ തീരുമാനിക്കുക. എന്നാൽ ആശങ്കയ്ക്ക് വകയില്ല, ഇന്ന് ദുബായിൽ മഴയ്ക്ക് സാധ്യതയില്ലെന്നും തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നുമാണ് പ്രവചനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.