ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വത്തുക്കൾ കണ്ടുകെട്ടും. ധൻമോണ്ടിയിലെ ‘സുധാസദൻ’ എന്ന വസതിയും ഹസീനയുടെ ബന്ധുകളുടെ സ്വത്തുക്കളുമാണ് കണ്ടുകെട്ടുക.അതേസമയം, ഹസീനയുടെ കുടുംബത്തിന്റെ 124 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ധാക്ക കോടതി ഉത്തരവിട്ടിട്ടുണ്ട്. അഴിമതി വിരുദ്ധ കമ്മിഷന്റെ (എസിസി) അപേക്ഷയെ തുടർന്നാണ് നടപടി.
ഹസീനയുടെ മകൻ സാജിബ് വസേദ് ജോയ്, മകൾ സൈമ വാസദ് പുട്ടുൽ, സഹോദരി ഷെയ്ഖ് റഹാന, അവരുടെ മക്കളായ തുലിപ് സിദ്ദിഖ്, റദ്വാൻ മുജിബ് സിദ്ദിഖ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വസ്തുകളും ധാക്ക കോടതി കണ്ടുകെട്ടിയിട്ടുണ്ട്. ഷെയ്ഖ് ഹസീനയുടെ ഭർത്താവ് എം.എ. വാസദ് മിയയുടെ വിളിപ്പേര് സുധാ മിയ എന്നാണ്.
ആണവ ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹത്തിന്റെ പേരാണ് ‘സുധാസദൻ’ എന്ന വീടിനു നൽകിയിരിക്കുന്നത്.ഇന്ത്യയിലുള്ള ഷെയ്ഖ് ഹസീന തന്റെ അനുയായികളെ അഭിസംബോധന ചെയ്തതിനു പിന്നാലെ, ഫെബ്രുവരി 6ന് ബംഗ്ലദേശ് സര്‍ക്കാര്‍, ധാക്കയിലെ ഇന്ത്യൻ ആക്ടിങ് കമ്മിഷണറെ വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.
ഹസീനയുടെ പരാമർശങ്ങൾ ബംഗ്ലദേശിലെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനാൽ തടയണമെന്നായിരുന്നു ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.