മെഗാമെഡിക്കൽ ക്യാമ്പും വനിതാ ദിനാഘോഷവും

കാട്ടാക്കട: കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാലയും, ഇന്നർ വീൽക്ലബ് ഓഫ് ട്രിവാൻഡ്രം, എസ്. യു. റ്റി മെഡിക്കൽ കോളെജ് വട്ടപ്പാറ എന്നിവയുടെ സംയുക്ത സഹകരണത്തോടെ കോട്ടൂർ വി.എൻ. ആഡിറ്റോറിയത്തിൽ വച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്തംഗം എ. മിനി ക്യാമ്പ് ഉത്ഘാടനം ചെയ്തു. കുറ്റിച്ചൽമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. രതിക മുഖ്യപ്രഭാഷണം നടത്തി. ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വരെ സദസ്സിൽ ആദരിച്ചു.
വനിതാവേദി പ്രസിഡൻ്റ് ഹിമബിന്ദു സ്വാഗതം ആശംസിച്ചു. ഡോ. വി.എസ്.ജയകുമാർ, ഐശ്വര്യ, ഷിനു, രശ്മി തുടങ്ങിയവർ പങ്കെടുത്തു.

തയ്യൽ മെഷീൻ വിതരണം, മെഡിക്കൽ കിറ്റ്, സ്പോർട്സ് കിറ്റ് തുടങ്ങിയവയുടെ വിതരണം എന്നിവ നടത്തി.
ക്യാമ്പിൽ ജനറൽ വിഭാഗം, ത്വക്ക് രോഗം, ഡെൻ്റൽ, ഗൈനക്കോളജി, കണ്ണ് പരിശോധന, എല്ല് രോഗ വിഭാഗം ശിശുരോഗം തുടങ്ങിയ മേഖലകളിലായി 200 ഓളം പേർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"അഖില ഹാദിയ | Hadiya #hadiyacase #crime" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !