തിരുവനന്തപുരം: അവകാശലംഘനത്തിന് നോട്ടീസ് നല്കാന് ഞാന്‍ വെല്ലുവിളിക്കുന്നു. ഞാന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. നൂറുശതമാനം ഉറപ്പുള്ള കാര്യമാണ് സഭയില്‍ പറഞ്ഞത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു', വീണാ ജോര്‍ജ് പറഞ്ഞു.: നിയമസഭയില്‍ പറഞ്ഞ സിക്കിമിലെ ആശാവര്‍ക്കര്‍മാരുടെ വേതനക്കണക്കില്‍ ഉറച്ചുനില്‍ക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. രേഖകള്‍കൊണ്ടുവരേണ്ടത് ചാനലുകളിലല്ല, നിയമസഭയിലാണ്.
സ്റ്റേറ്റ് മിഷനാണ് ആശാവര്‍ക്കര്‍മാരുടെ വേതനക്കണക്ക് നല്‍കിയത്. നിയമസഭയെ തെറ്റിദ്ധരിപ്പിട്ടില്ല. മറിച്ചാണെങ്കില്‍ തനിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കാനും മന്ത്രി വെല്ലുവിളിച്ചു.'ഞാന്‍ നിയമസഭയിലാണ് കാര്യം പറഞ്ഞത്. അതിന് പുറത്തുപോയി ചാനലില്‍ ഇരുന്നല്ല മറുപടി പറയേണ്ടത്.
നിയമസഭയ്ക്കുള്ളില്‍ പറഞ്ഞകാര്യം ചോദ്യംചെയ്യാന്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. ആ മാര്‍ഗം തേടാന്‍ ആവശ്യപ്പെടുകയാണ്.അവകാശലംഘനത്തിന് നോട്ടീസ് നല്കാന് ഞാന്‍ വെല്ലുവിളിക്കുന്നു. ഞാന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. നൂറുശതമാനം ഉറപ്പുള്ള കാര്യമാണ് സഭയില്‍ പറഞ്ഞത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു', വീണാ ജോര്‍ജ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.