പുണെ: ബിഎംഡബ്ല്യു കാർ റോഡിൽ നിർത്തി ഡ്രൈവർ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ പോലീസില്‍ കീഴടങ്ങി യുവാവ്. ഗൗരവ് അഹുജ എന്നയാളാണ് പുണെ പോലീസില്‍ കീഴടങ്ങിയത്. ഇയാള്‍ക്കൊപ്പം ഭാഗ്യേഷ് ഓസ്വാള്‍ എന്നയാളെ കൂടി പോലീസ് പിടികൂടിയിട്ടുണ്ട്. മൂത്രമൊഴിക്കാനായി നടുറോഡില്‍ ബിഎംഡബ്ല്യു നിര്‍ത്തിയ സംഭവത്തില്‍ ക്ഷമാപണ വീഡിയോ പുറത്തുവിട്ടതിനു പിന്നാലെയാണ് ഇയാൾ പോലീസിൽ കീഴടങ്ങി.
ഇക്കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. മൂത്രമൊഴിക്കുന്നതിനായി ഗൗരവ് തന്റെ ബിഎംഡബ്ല്യു നടുറോഡില്‍ നിര്‍ത്തുകയായിരുന്നു. ഈ സമയത്ത് ഭാഗ്യേഷ് ഓസ്വാള്‍ എന്നൊരാള്‍ കാറില്‍ ഗൗരവിനൊപ്പം ഉണ്ടായിരുന്നു.
ഇയാളുടെ കൈയില്‍ മദ്യകുപ്പിയും ഉണ്ടായിരുന്നു. മൂത്രമൊഴിച്ച ശേഷം തന്റെ ബിഎംഡബ്ല്യയുമായി ഗൗരവ് സ്ഥലം വിടുകയും ചെയ്തു.സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ ഗൗരവ് സംഭവ സമയത്ത് മദ്യപിച്ചിരുന്നോ എന്ന സംശയത്തിലേക്ക് പോലീസ് എത്തുകയായിരുന്നു.
തുടര്‍ന്നാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. അതിനിടെ ഗൗരവ് സ്വമേധയോ പോലീസില്‍ കീഴടങ്ങുകയായിരുന്നു.പോലീസിന്റെ കസ്റ്റഡിയിലുള്ള ഗൗരവിനെയും ഭാഗ്യേഷിനെയും ഞായറാഴ്ച രാവിലെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
അതിന് ശേഷമാകും ഇരുവരെയും കോടതിയില്‍ ഹാജരാക്കുക. ഭാരതീയ ന്യായ സംഹിതയിലെയും മോട്ടര്‍ വെഹിക്കിള്‍ ആക്ടിലെയും വകുപ്പുകള്‍ ചുമത്തി ഇരുവര്‍ക്കും എതിരേ കേസെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.