കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അനധികൃതമായി സഹായം ചെയ്തു നൽകുന്നതായി ആരോപണം. വില്യാപ്പള്ളി എംജെ വിഎച്ച്എസ്എസ് സ്കൂൾ അധികൃതർക്കെതിരെയാണ് ആക്ഷേപമുയർന്നിരിക്കുന്നത്.
ശബ്ദ സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ: ‘ഇന്നത്തെ പരീക്ഷയ്ക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മനസ്സിലാക്കി. എല്ലാവരും ഒന്നിച്ച് ലീവെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാവരും വന്നു. ഇന്ന് ആരും വന്നില്ല. സോഷ്യൽ സയൻസ് പരീക്ഷയ്ക്ക് കുട്ടികൾക്ക് എന്തെങ്കിലും പറഞ്ഞുകൊടുക്കാൻ ഏതെങ്കിലും സോഷ്യൽ സയൻസ് അധ്യാപകൻ വേണ്ടേ.
ഇങ്ങനെ ആണെങ്കിൽ കാര്യങ്ങൾ നേരാംവണ്ണം പോകില്ല. ഒരുപാട് കാര്യങ്ങൾ പല രീതിക്ക് ചെയ്യുന്നതിനിടയ്ക്ക് ആളുകൾ കൂടി വന്നില്ലെങ്കിൽ അത് വളരെ പ്രയാസമാണ്. അതുകൊണ്ട് ടീച്ചേഴ്സ് ഇതൊക്കെ മനസ്സിലാക്കിയാൽ നല്ലത്’.സ്റ്റാഫ് സെക്രട്ടറിയുടേതാണ് ശബ്ദസന്ദേശമെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണം നടത്തിയ വിദ്യാഭ്യാസ വകുപ്പ് പൊലീസ് ഇന്റലിജൻസ് പരിശോധന നടത്തണമെന്ന നിലപാടിലാണ്. സ്കൂൾ അധികൃതരുടെ ഇടപെടലിൽ ഒരു വിഭാഗം അധ്യാപകർക്ക് എതിർപ്പുണ്ടെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.