ഹാപ്പി ഹോളിയെന്ന് പറഞ്ഞ് ക്ഷേത്രജീവനക്കാരന്റെ തലയിൽ ആസിഡ് ഒഴിച്ചു;ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്;

ഹൈദരാബാദ്: ഹൈദരാബാദില്‍ ക്ഷേത്രത്തിനുള്ളില്‍ ആസിഡ് ആക്രമണം. സൈയ്ദാബാദ് ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരന്റെ തലയിലാണ് ആസിഡ് ഒഴിച്ചത്.ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആക്രമണം നടത്തിയത് മുഖം മറച്ച് തൊപ്പിവെച്ചയാളെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഹാപ്പി ഹോളിയെന്ന് പറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

വെള്ളിയാഴ്ച രാത്രി സംഭവത്തിന്റെ സിസിടിവി ക്ലിപ്പ് വൈറലായതിനെത്തുടര്‍ന്ന്, ക്ഷേത്രത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം നടന്നത്.
കസേരയില്‍ ഇരിക്കുകയായിരുന്ന നര്‍സിന്‍ റാവുവിന്റെ അടുത്തേക്ക് പ്രതി നടന്നു പോയി തലയില്‍ ആസിഡ് ഒഴിച്ചു. കുറ്റകൃത്യം ചെയ്ത ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു.
സമീപത്തുള്ള നാട്ടുകാര്‍ റാവുവിനെ ആശുപത്രിയില്‍ എത്തിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !