ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ റംസാൻ മാസത്തിൽ നടന്ന ഫാഷൻ ഷോയുടെ പേരിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി ഫാഷൻ ഡിസൈനർമാരായ ശിവനും, നരേഷും. സംഭവത്തിൽ ഇരുവരും ക്ഷമാപണം നടത്തി.
റംസാൻ സമയത്ത് നടത്തിയ ഷോ മൂലം എന്തെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ തങ്ങൾ അഗാധമായി വേദനിക്കുന്നുവെന്നും ,സർഗ്ഗാത്മകയെ മാത്രം ആഘോഷിക്കുക എന്നതായിരുന്നു തങ്ങൾ ഉദ്ദേശിച്ചതെന്നും അവർ വ്യക്തമാക്കി.റമദാൻ പുണ്യമാസത്തിൽ ഗുൽമാർഗിൽ ഞങ്ങൾ നടത്തിയ അവതരണം മൂലമുണ്ടായ ഏതൊരു വേദനയിലും ഞങ്ങൾ അഗാധമായി ഖേദിക്കുന്നു. ആരെയും അല്ലെങ്കിൽ ഏതെങ്കിലും മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള ആഗ്രഹമില്ലാതെ, സർഗ്ഗാത്മകതയും, സ്കീയിംഗും ആപ്രസ്-സ്കീ ജീവിതശൈലിയും ആഘോഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഏക ഉദ്ദേശ്യം,' ഡിസൈനർമാർ ഞായറാഴ്ച എക്‌സിൽ എഴുതി. ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ തങ്ങൾ അംഗീകരിക്കുന്നുെവെന്നും എല്ലാ സംസ്കാരങ്ങളോടും പാരമ്പര്യങ്ങളോടും ഉള്ള ബഹുമാനം ഞങ്ങളുടെ ഹൃദയത്തിലുണ്ടെന്നും ഡിസൈനർമാർ പറഞ്ഞു. എക്സിൽ പോസ്റ്റിലൂടെയായിരുന്നു ഡിസൈനർമാരുടെ പ്രതികരണം.ഫാഷൻഷോ; വിമർശനങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഡിസൈനർമാർ
0
ചൊവ്വാഴ്ച, മാർച്ച് 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.