ബിജെപി പോസ്റ്ററിൽ അമിത് ഷായ്ക്കു പകരം സന്താനഭാരതി; ബിജെപിയെ നാണം കെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി എതിരാളികള്‍ ചെയ്തത്; അരുള്‍ മൊഴി

ചെന്നൈ:  ബിജെപി പോസ്റ്ററിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു പകരം നടനും സംവിധായകനുമായ സന്താനഭാരതിയുടെ ചിത്രം. തമിഴ്നാട്ടിലെ റാണിപേട്ടിലും ആരക്കോണത്തും സ്ഥാപിച്ച പോസ്റ്ററുകള്‍ ഇതിനോടകം വിവാദത്തിലായി.

സിഐഎസ്എഫ് റൈസിങ് ഡേയില്‍ പങ്കെടുക്കാനാണ് അമിത് ഷാ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെത്തിയത്. ഇതിനോടനുബന്ധിച്ചാണ് വിവിധ പ്രദേശങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

‘വര്‍ത്തമാനകാല ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍’ എന്നായിരുന്നു പോസ്റ്ററിൽ‌ അമിത് ഷായ്ക്ക് നൽകിയ വിശേഷണം. ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അരുള്‍ മൊഴിയുടെ പേരും പോസ്റ്ററിലുണ്ടായിരുന്നു.


പോസ്റ്റര്‍ തന്റെ അറിവോടെ സ്ഥാപിച്ചതല്ലെന്നും തനിക്ക് ഉത്തരവാദിത്തമില്ലെന്നും അരുള്‍മൊഴി പറഞ്ഞു. ബിജെപിയെ നാണം കെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി എതിരാളികള്‍ ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിജെപി പ്രവര്‍ത്തകര്‍ക്ക് സ്വന്തം നേതാവിനെ തിരിച്ചറിയാന്‍ പോലുമുള്ള കഴിവില്ലെന്ന് പരിഹസിച്ച് ഒട്ടനവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ ആക്ഷേപം ചൊരിയുന്നത്. സംഭവത്തിൽ ബിജെപി പൊലീസിൽ പരാതി നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !