ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വെടിക്കെട്ട് പൂരത്തിനാണ് ഞായറാഴ്ച രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും തുടങ്ങിവെച്ച വെടിക്കെട്ട് ഇഷാന് കിഷനും ക്ലാസനും ചേര്‍ന്ന് പൂര്‍ത്തിയാക്കിയപ്പോള്‍ എസ് ആര്‍എച്ച് സ്കോര്‍ബോര്‍ഡില്‍ 286 റണ്‍സ്.
ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍. രാജസ്ഥാന് ബൗളര്മാര്മാരെല്ലാം തല്ലുവാങ്ങാന്‍ മത്സരിക്കുന്ന കാഴ്ച. നാലോവറില്‍ 76 റണ്‍സ് വഴങ്ങിയ രാജസ്ഥാന് പേസര്‍ ജൊഫ്ര ആര്‍ച്ചര്‍ നാണക്കേടിന്റെ റെക്കോഡും സ്വന്തമാക്കി.
ഐപിഎല്ലിലെ ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറായി ആര്‍ച്ചര്‍ മാറി. ആദ്യ ഓവറില്‍ തന്നെ താരം 23 റണ്‍സ് വഴങ്ങി. ഓവറില്‍ ട്രാവിസ് ഹെഡ് നാല് ഫോറും ഒരു സിക്സറുമടിച്ചു. രണ്ടാം ഓവറില്‍ 12 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. എന്നാല്‍ പിന്നീടുള്ള ഓവറുകളില്‍ ആര്‍ച്ചറിനെ ഹൈദരാബാദ് ബാറ്റര്‍മാര്‍ അടിച്ചുതകര്‍ത്തു.
താരത്തിന്റെ മൂന്നാം ഓവറില്‍ ഇഷാന് കിഷന് മൂന്നുതവണ അതിര്‍ത്തികടത്തി. ആര്‍ച്ചര്‍ 16 പന്തുകളെറിഞ്ഞപ്പോള്‍ തന്നെ വഴങ്ങിയ റണ്‍സ് 50-ലുമെത്തി. ആര്‍ച്ചര്‍ എറിഞ്ഞ നാലാമത്തെ ഓവറില്‍ ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ടും. ഒടുവില്‍ നാലോവറില്‍ നിന്നായി വിട്ടുകൊടുത്തത് 76 റണ്‍സ്. ഒരു വിക്കറ്റും നേടാനായില്ല.
ഐപിഎല്ലില്‍ ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തത് മോഹിത് ശര്‍മയായിരുന്നു. 2024-ല്‍ ഡല്‍ഹിക്കെതിരേ ഗുജറാത്ത് താരമായിരുന്ന മോഹിത് 73 റണ്‍സ് വഴങ്ങി. ഹൈദരാബാദിന്റെ വെടിക്കെട്ടില്‍ ഈ നാണക്കേടിന്റെ റെക്കോഡ് ആര്‍ച്ചറിന്റെ പേരിലായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.