കുറവിലങ്ങാട് താലൂക്ക് ആശുപത്രി -കാഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിക്കുവാന്‍ 5.15 ആര്‍ സ്ഥലം, ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ സൗജന്യമായി ആധാരം ചെയ്തു വാങ്ങി

കുറവിലങ്ങാട്:  താലൂക്ക് ആശുപത്രിയില്‍ കാലപഴക്കം ചെന്ന പഴയ കാഷ്യാലിറ്റി കെട്ടിടത്തിനു പകരം സൗകര്യങ്ങളോടുകൂടിയ പുതിയ കാഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തികവര്‍ഷം ദ്വൈവര്‍ഷ പദ്ധതിയായി മൂന്ന് കോടി പതിനഞ്ച് ലക്ഷം (315 ലക്ഷം) രൂപയുടെ പദ്ധതിക്ക് DPC അംഗീകാരം ലഭ്യമാക്കി.

പഴയ കാഷ്യാലിറ്റി കെട്ടിടം താല്‍ക്കാലികമായി നിലനിര്‍ത്തികൊണ്ട് പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് സ്ഥലസൗകര്യം അപര്യാപ്തമായിതന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സി.കുര്യന്റെ നേതൃത്വത്തില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ സിബി മാണി, അഡ്വ. രവികുമാര്‍, എ.എന്‍. ബാലകൃഷ്ണന്‍, മനോജ് മിറ്റത്താനി, സി.എന്‍. പവിത്രന്‍, ബിജു തോമസ് എന്നിവരുടെയും,
ഷിബി തോമസ് വെള്ളായിപറമ്പിലിന്റെയും സഹകരണത്തോടെ ആശുപത്രിയുടെ സമീപസ്ഥല ഉടമകളായി ജോസഫ് പുതിയിടം, ലിബി മാത്യു കണ്ണന്തറ, ബോബി മാത്യു കണ്ണന്തറ, എന്നവരുമായി ചര്‍ച്ച നടത്തി. സ്ഥല ഉടമകള്‍ തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ആശുപത്രി വക സ്ഥലത്തോടു ചേര്‍ന്നുള്ള സ്ഥല ഉടമയായി റോസമ്മ ജോസഫ് പുതിയിടം 5.15 ആര്‍ സ്ഥലം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോഷി ജോസഫ് പേര്‍ക്ക് സൗജന്യമായി ആധാരം ചെയ്തു നല്‍കി. കൂടാതെ പുതിയതായി നിര്‍മ്മിക്കുന്ന കാഷ്യാലിറ്റി ബ്ലോക്കിലേക്ക് ഗതാഗതസൗകര്യം ലഭ്യമാക്കുന്നതിനായി സ്ഥല ഉടമകകളുടെ പേരിലായിരുന്ന 7 അടി വീതിയിലുള്ള വഴി അവരുടെയും, ആശുപത്രിയുടെ പിന്നിലുള്ള താമസക്കാരുടെയും സഞ്ചാര സ്വാതന്ത്ര്യം നിലനിര്‍ത്തികൊണ്ട് ആശുപത്രിക്ക് വിട്ടുതരികയും ചെയ്തു. ആശുപത്രിക്ക് സമീപമുള്ള കരുണാഭവന്‍ കോണ്‍വെന്റിന്റെ മതില്‍ പൊളിച്ച് ഒരു അടി വീതിയില്‍ സ്ഥലം അജ്മീര്‍ സിസ്റ്റേഴ്‌സും വഴിക്കായി വിട്ടു നല്‍കി.

പുതിയ കാഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറക്ക് കാലപഴക്കം ചെന്ന കെട്ടിട ഭാഗങ്ങള്‍ പൊളിച്ചുമാറ്റി ആശുപത്രിയിലേക്ക് വണ്‍വേ സംവിധാനവും പാര്‍ക്കിംഗ് സൗകര്യവും ഒരുക്കും.കാഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണത്തിനു 5.15 ആര്‍ സ്ഥലം സൗജന്യമായി ആധാരം ചെയ്തു വാങ്ങുന്നതിനും വഴി സൗകര്യം ലഭ്യമാക്കുന്നതിനും നേതൃത്വം നല്കിയ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.സി. കുര്യന്‍ സ്ഥലം വിട്ടു നല്കിയ റോസമ്മ ജോസഫ് പുതിയിടം എന്നിവരേയും സഹകരിച്ചവരേയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ അഭിനന്ദിച്ചു.

നാഷ്ണല്‍ ഹെല്‍ത്ത് മിഷനെയാണ് കാഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍വ്വഹണ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. അവര്‍ തയ്യാറാക്കിയ 3.15 കോടി രൂപയുടെ ഡി.പി.ആര്‍ അംഗീകരിച്ചും എന്‍.എച്ച.എം ന്റെ മേല്‍ നോട്ടത്തില്‍ നിര്‍മിതി കേന്ദ്രം കോട്ടയം ആണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. രണ്ടു നിലകളിലായി എല്ലാ സൗര്യങ്ങളോടും കൂടി 1030 ച. മീറ്റര്‍ വിസ്തൃതിയിലാണ് പുതിയ കാഷ്യലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം നടക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ മെമ്പര്‍ പി.സി. കുര്യന്‍ എന്നിവര്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !