കൊച്ചി: കേരളത്തിലേക്ക് ലഹരി എത്തിക്കാന്‍ ഡാര്‍ക്ക് വെബ് ഉപയോഗിച്ച് യുവാക്കള്‍. ഒരാഴ്ചയ്ക്കിടെ മൂന്ന് പേരെയാണ് പിടികൂടിയത്. ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നാണ് എംഡിഎംഎ ഓര്‍ഡര്‍ ചെയ്ത് എത്തിക്കുന്നത്. എറണാകുളം ആലുവയില്‍ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി.
അതീവ രഹസ്യ സ്വഭാവമുള്ള ഡാര്‍ക്ക് വെബുകളിലാണ് മലയാളി യുവാക്കള്‍ ലഹരി തേടി എത്തുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടിയിലായ മിര്‍സാബ്, അതുല്‍ കൃഷ്ണ എന്നിവര്‍ ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നാണ് എംഡിഎംഎ ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ ചെയുന്നവരുടെ പേര് വിവരങ്ങള്‍ പുറത്ത് പോകില്ല എന്നതാണ് ഡാര്‍ക്ക് വെബിന്റെ പ്രത്യേകത.
കൊറിയര്‍ സെന്ററുകള്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. അതുല്‍ കൃഷ്ണന്റെ പേരില്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ പാര്‍സല്‍ എത്തിയിട്ടുണ്ട്.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊച്ചിയിലേക്കുള്ള കഞ്ചാവ് കടത്തിനും അറുതിയില്ല.
ആലുവയില്‍ രണ്ടു യുവതികള്‍ അടക്കം ആറു ഒഡീഷ സ്വദേശികളാണ് കഞ്ചാവും ഹാഷിഷ് ഓയിലുമായി പിടിയിലായത്. എറണാകുളം റൂറല്‍ എസ് പി വൈഭവ് സക്സേനയോട് നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. തൃശൂരില്‍ കമ്പ്യൂട്ടറിന്റെ യുപിഎസിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ ചരസ് പിടികൂടി. പഞ്ചാബിലെ മൊഹാലിയില്‍ നിന്നും കൊറിയര്‍ മാര്‍ഗ്ഗമാണ് ചരസ് അയച്ചത്. കൊറിയര്‍ കൈപ്പറ്റാന്‍ വന്ന ചാവക്കാട് സ്വദേശി ഷറഫുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.